ചെടി തിന്നു നശിപ്പിച്ചെന്ന കുറ്റത്തിന് കഴുതകളെ ജയിലിലടച്ച് പോലീസ്

ലക്​നോ: മൃഗങ്ങള്‍ ചെടികള്‍ തിന്നു നശിപ്പിച്ചാല്‍ എന്തു ചെയ്യും. ഉടമയെ ചീത്ത വിളിക്കുകയല്ലാതെ. എന്നാല്‍, ഉത്തര്‍ പ്രദേശിലെ ജാലുന്‍ ജില്ലയി​ലെ ഉറൈ ജയിലധികൃതര്‍ ചെടിതിന്നവരെ അഴിക്കുള്ളിലാക്കിയാണ്​ ശിക്ഷിച്ചത്​. കോടതി വളപ്പിലെ ലക്ഷങ്ങള്‍ വിലവരുന്ന ചെടി തിന്നു നശിപ്പിച്ചെന്ന കുറ്റത്തിന്​ എട്ടു കഴുതകളാണ്​ നാലു ദിവസം ജയിലില്‍ കഴിഞ്ഞത്​.

നവംബര്‍ 24നായിരുന്നു കമലേഷ് എന്നയാളുടെ കഴുതകളെ പോലീസ് പിടിച്ചെടുത്തത്. ജയിലിനുള്ളില്‍ നടാനായി വളര്‍ത്തിയിരുന്ന ചെടികളായിരുന്നു കഴുതകള്‍ തിന്നുതീര്‍ത്തത്. ഇതിനു ശേഷം കഴുതകളുടെ ഉടമസ്ഥന് താക്കീത് നല്‍കിയിരുന്നെങ്കിലും കഴുതകളെ വീണ്ടും അഴിച്ച്‌ വിടുകയായിരുന്നു.

കഴുതകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കമലേഷ് പോലീസിനെ സമീപിച്ചെങ്കിലും അവര്‍ അതിന് തയാറായില്ല. തുടര്‍ന്ന്‍  ജയിലിനുള്ളില്‍ നിര്‍ത്താതെ കരഞ്ഞ​ കഴുതകള്‍ക്ക് പ്രദേശത്തെ രാഷ്​ട്രീയക്കാരനാണ്​ സഹായഹസ്​തം നീട്ടിയത്​. അദ്ദേഹം ജാമ്യത്തുക ​കെട്ടി​വെച്ച്‌​ തിങ്കളാഴ്ച കഴുതകളെ ജയിലില്‍ നിന്നിറക്കി. മൃഗങ്ങള്‍ ഇനിയും ചെടികള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ​അവ ജയിലിനകത്തേക്ക്​ മാറ്റാനുള്ള ശ്രമത്തിലാണ്​ അധികൃതര്‍.

 

prp

Related posts

Leave a Reply

*