ബില്ലില്‍ കൃത്രിമം കാണിച്ച് ലക്ഷങ്ങള്‍ തട്ടിയ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

ചാലക്കുടി: ബില്ലില്‍ കൃത്രിമം കാണിച്ച് ലക്ഷങ്ങള്‍ തട്ടിയ മുന്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് അഴിയൂര്‍ കാരപ്പറമ്പ് ചള്ളവീട്ടില്‍ സനീഷിനെ (36) ആണ് ചാലക്കുടി ഡിവൈ.എസ്.പി. കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

പുതുക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ബില്ലിങ് വിഭാഗം മേധാവിയായിട്ടായിരുന്നു സനീഷ് ജോലിയില്‍ പ്രവേശിച്ചത്. അധികം താമസിയാതെ ആശുപത്രി മാനേജ്‌മെന്‍റിന്‍റെ വിശ്വസ്തനായി. രോഗികള്‍ അടയ്ക്കുന്ന ബില്ലുകളില്‍ കൃത്രിമം കാട്ടിയും
സഹപ്രവര്‍ത്തകരെ കബളിപ്പിച്ചും പലപ്പോഴായി
പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്തു. വിദേശത്ത് ജോലി ശരിയായി എന്നു വിശ്വസിപ്പിച്ച് ഇയാള്‍ ഇതിനകം സ്ഥാപനത്തില്‍നിന്നും രാജിവെച്ചുപോയിരുന്നു.

ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതറിഞ്ഞ ആശുപത്രി മാനേജ്‌മെന്‍റ് പുതുക്കാട് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും സനീഷിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് കേസ് ഫയല്‍ പരിശോധിച്ച ചാലക്കുടി ഡിവൈ.എസപി. പ്രത്യേകാന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

prp

Related posts

Leave a Reply

*