എടത്വ സെന്‍റ് അലോഷ്യസ് കോളേജിലെ സാഹസിക പ്രകടനം; 6 വിദ്യാർത്ഥികള്‍ അറസ്റ്റിൽ- video

ആലപ്പുഴ: എടത്വ സെന്‍റ് അലോഷ്യസ് കോളേജില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് സാഹസിക പ്രകടനം കാണിച്ച ആറ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. റേസിംഗ് നടത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയും വെള്ളിയാഴ്ചയുമായാണ് യാത്രയയപ്പ് പരിപാപാടി കൊഴുപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ക്യാംപസിലേക്ക് വാഹനവുമായി അതിക്രമിച്ച് കയറിയത്. കോളേജ് സെക്യൂരിറ്റിയുടെ എതിര്‍പ്പ് മറികടന്ന് കാറും ജീപ്പും ബൈക്കും ക്യാംപസിനകത്തെത്തിച്ചാണ് ബികോം വിദ്യാര്‍ത്ഥികള്‍ റേസിംഗ് നടത്തിയത്. ഇതിനടിയിലാണ് തുറന്ന ജീപ്പില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ തെറിച്ചുവീണത്. നിയമവിരുദ്ധമായി അനുമതിയില്ലാതെ ക്യാംപസില്‍ അഭ്യാസ പ്രകടനം നടത്തിയവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കുമെന്ന് […]

ജനിച്ചത് സമ്പന്നകുടുംബങ്ങളില്‍, മാല പൊട്ടിച്ച് ആര്‍ഭാട ജീവിതം; യുവാക്കള്‍ പിടിയില്‍

കോട്ടയം: ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാല കവരുന്ന രണ്ടംഗ സംഘം അവസാനം വലയിലായി. ആറന്മുള വല്ലന പെരുമശ്ശേരില്‍ വീട്ടില്‍ ദീപക് (26), ഇരവിപേരൂര്‍ നെല്ലിമല കരയ്ക്കാട്ടു വീട്ടില്‍ വിഷ്ണു (26) എന്നിവരാണ് തിരുവല്ല പൊലീസിന്‍റെ പിടിയിലായത്. സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് ഇരുവരും. രണ്ട് മാലപൊട്ടിക്കല്‍ കേസുകള്‍ തെളിഞ്ഞിട്ടുണ്ട്. മാസങ്ങളായി ജില്ലയില്‍ നടന്ന മാല പൊട്ടിക്കലും ശ്രമങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. […]

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: ഒരു സിപിഐഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാസര്‍ഗോഡ് എച്ചിലടക്ക സ്വദേശി സജി ജോര്‍ജ് എന്നയാളുടെ അറസ്റ്റാണ് പൊലീസ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. കൊലയാളിസംഘത്തിന് വാഹനം ഏര്‍പ്പാടാക്കി കൊടുത്തത് സജി ജോര്‍ജാണെന്നാണ് അന്വേഷണസംഘം പറയുന്നത്. സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സിപിഐഎം ലോക്കല്‍ സെക്രട്ടറി പീതാംബരന് ശേഷം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. ഇയാള്‍ സിപിഎമ്മിന്‍റെ സജീവപ്രവര്‍ത്തകനാണ്. സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ […]

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

കാസര്‍ഗോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഉദുമ എംല്‍എ കെ. കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്. പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. തന്നെ ആക്രമിച്ചതിനുള്ള പ്രതികാരമായാണ് പീതാംബരന്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യം നിര്‍വഹിച്ചത് പുറത്തുനിന്നുള്ള വിദഗ്ധ സംഘമാണ്. കസ്റ്റഡിയില്‍ ഉള്ളവരാണ് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്. കൊല്ലപ്പെട്ടവര്‍ക്കെതിരെ മുന്‍പു സമൂഹമാധ്യമങ്ങള്‍ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ […]

കാസര്‍ഗോഡ്‌ ഇരട്ട കൊലപാതകം: രണ്ട് പേര്‍ കസ്റ്റഡിയില്‍

പെരിയ: കാസര്‍ഗോഡ്‌ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചേദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. രണ്ടു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പോലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ കര്‍ണാടക പോലീസ് പൂര്‍ണ സഹായം വാഗ്ദാനം നല്‍കി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി […]

തൃശൂരില്‍ നാല് കോടി രൂപയുടെ കഞ്ചാവ് പിടികൂടി; 2 പേര്‍ അറസ്റ്റില്‍

തൃശൂർ: കാഞ്ഞാണിയിൽ നാല് കോടി രൂപ വിലവരുന്ന 42 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനിയറിങ് വിദ്യാർത്ഥികളാണ് പിടിയിലായ രണ്ടുപേരും. അന്തിക്കാട് – കാഞ്ഞാണി മേഖലകളിൽ കഞ്ചാവ് സംഘങ്ങൾ വിലസുന്നുവെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞാണി ബസ്റ്റാന്‍റ് പരിസരത്ത് നിന്ന് 42 കിലോ കഞ്ചാവ് അടങ്ങിയ ബാഗുമായി വിദ്യാർത്ഥികളെ പിടികൂടിയത്. ആലുവ കൊളങ്ങാട്ടുപറമ്പിൽ വീട്ടിൽ അഹമ്മദ്, പട്ടാമ്പി ‘ഹരിദിവ്യ’ത്തിൽ രോഹിത് എന്നിവരെയാണ് അന്തിക്കാട് എസ്.ഐ കെ.എസ് സൂരജിന്‍റെ […]

ആലപ്പുഴയില്‍ മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

ആലപ്പുഴ: മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു. പുന്നപ്ര സ്വദേശി സച്ചിന്‍(20) എന്ന കുര്യനാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് കുത്തേറ്റത്. മകളുടെ മുന്നില്‍ വച്ചാണ് സോളമന്‍(40) സച്ചിനെ കുത്തിയത്. തുടര്‍ന്ന് സച്ചിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ മരിക്കുകയായിരുന്നു. സോളമനെ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നവദമ്പതിമാരെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച സംഭവം; കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂര്‍: വരനും വധവിനുമെതിരെ അപകീര്‍ത്തിപരമായ വ്യജ വാര്‍ത്ത സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഇതുവരെ 11 പേര്‍ അറസ്റ്റിലായി. വധു ജൂബി ജോസഫിന്‍റെ പരാതിയില്‍ ആലക്കോട് ജോസ്ഗിരിയില്‍ കല്ലുകെട്ടാംകുഴി റോബിന്‍ ജോസഫ് അടക്കം പതിനൊന്ന് പേരാണ് അറസ്റ്റിലായത്. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ടെന്നും സാമ്പത്തിക പ്രലോഭനമാണ് വിവാഹത്തിന് പിന്നിലെന്നുമായിരുന്നു വ്യാജ വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും തെറ്റായ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്നും കാട്ടി വരന്‍ അനൂപ് പി സെബാസ്റ്റിയനും വധു ജുബി ജോസഫും നേരിട്ട് രംഗത്ത് വന്നു. […]

തിരുവനന്തപുരത്ത് പേപ്പര്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 17 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: പേപ്പര്‍ രൂപത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 17 ലക്ഷം രൂപ വിലവരുന്ന അരക്കിലോ സ്വര്‍ണപ്പേപ്പറുമായി വിമാനയാത്രക്കാരന്‍ പിടിയില്‍. കോവളം സ്വദേശി അഭിലാഷിനെ(28)യാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്‍റെ എയര്‍ ഇന്‍റലിജന്‍സ് വിഭാഗം പിടികൂടിയത്. ഹാര്‍ഡ്‌ബോര്‍ഡിന്‍റെ പാളികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ചൊവ്വാഴ്ച രാവിലെ ബഹ്റൈനില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന ഗള്‍ഫ് എയര്‍ വിമാനത്തിലെ യാത്രക്കാരനാണ്‌ഇയാള്‍. ചെക്ക്-ഇന്‍-ബാഗില്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലെ പാളികള്‍ക്കിടയിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. കസ്റ്റംസ് ഇന്‍റലിജന്‍സ് ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്‌ണേന്ദു രാജാ മിന്‍റോ, അസി. കമ്മിഷണര്‍ ജയരാജ്, […]

മുദ്രാവായ്പ തട്ടിപ്പു കേസില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: മുദ്രാ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി സംവിധായകരില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പത്തര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സിനിമ സീരിയല്‍ താരം അറസ്റ്റില്‍. തൃശ്ശൂര്‍ കൈപ്പറമ്പ് പഴയങ്ങാടി പാലിയൂര്‍ വിജോ പി. ജോണ്‍സണ്‍ (33) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ സൗത്ത് മാറാടിക്കടുത്തുള്ള യുവതിയില്‍ നിന്നാണ് പണം തട്ടിയത്.വായ്പ എടുക്കുന്നതിന് ആവശ്യമായ രേഖകളും അപേക്ഷയും വിജോ തയാറാക്കി. ആദ്യഘട്ടത്തിലാവശ്യമായ പണവും ചെലവാക്കി. എന്നാല്‍ വായ്പ ലഭിച്ച തുക വിജോ തട്ടിയെടുത്തെന്നാണ് യുവതി […]