ആലപ്പുഴയില്‍ മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

ആലപ്പുഴ: മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു. പുന്നപ്ര സ്വദേശി സച്ചിന്‍(20) എന്ന കുര്യനാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് കുത്തേറ്റത്.

മകളുടെ മുന്നില്‍ വച്ചാണ് സോളമന്‍(40) സച്ചിനെ കുത്തിയത്. തുടര്‍ന്ന് സച്ചിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ മരിക്കുകയായിരുന്നു. സോളമനെ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

prp

Related posts

Leave a Reply

*