പ്രതിയെ മോചിപ്പിക്കാന്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ പ്രതിയെ മോചിപ്പിക്കാന്‍ സംഘടിച്ചെത്തി പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 6 പേര്‍ക്ക് എതിരെ കേസെടുത്തു. പിടിച്ചുപറിക്കേസില്‍ പിടിയിലായി വൈദ്യപരിശോധനക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച ആദര്‍ശിനെയാണ് ഇയാളുടെ സുഹൃത്തുക്കളായ ഒരു സംഘം എത്തി മോചിപ്പിക്കാന്‍ ശ്രമിച്ചത്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ മുമ്പ് കൊലക്കേസില്‍ ഉള്‍പ്പെട്ടവര്‍ അടക്കം ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തലശ്ശേരി ടൗണ്‍ പോലീസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന ദില്‍ഷിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് […]

ലോകം ചുറ്റിക്കറങ്ങാന്‍ പണം കണ്ടെത്തുന്നതിന് കുഞ്ഞിനെ എറിഞ്ഞുപിടിച്ച് അഭ്യാസ പ്രകടനം;ദമ്പതികള്‍ അറസ്റ്റില്‍- video

കോലാലംപൂര്‍: തെരുവ് പ്രകടനത്തിനിടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ അപടകമുണ്ടാകും വിധം എറിഞ്ഞുപിടിച്ച് അഭ്യാസ പ്രകടനം നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. റഷ്യന്‍ ദമ്പതികളായ 28കാരന്‍ ഭസ്‌ക്കറിനെയും ഇയാളുടെ ഭാര്യയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യയിലെ കോലാലംപൂരില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. തെരുവ് പ്രകടനം നടത്തി ലോകം ചുറ്റിക്കറങ്ങാന്‍ പണം കണ്ടെത്തുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യം. ഇരുവരും ശേഖരിച്ച പണം പൊലീസ് പിടിച്ചെടുത്തു. മസ്ലാന്‍ ലാസിം എന്ന് പേരുള്ള ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് എടുത്തെറിഞ്ഞ് അഭ്യാസ പ്രകടനം നടത്തിയത്. […]

മഹാത്മാഗാന്ധിയുടെ കോലത്തില്‍ നിറയൊഴിച്ച സംഭവം; ഹിന്ദുമഹാ സഭ നേതാക്കള്‍ അറസ്റ്റില്‍

അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധി കോലത്തിന് നേരെ നിറയൊഴിച്ച ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഗാന്ധിയുടെ കോലത്തിന് നേരെ ഇവര്‍ വെടിയുതിര്‍ത്തത്. ഗാന്ധിക്കോലത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും, ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിന്‍റെ വീഡിയോ പ്രചരിപ്പിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും ഉടന്‍ […]

പ്രിയനന്ദനനെ ആക്രമിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍

തൃശൂര്‍: പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വല്ലച്ചിറ സ്വദേശി സരോവറിനെ കൊടുങ്ങല്ലൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്ന് രാവിലെ വല്ലച്ചിറയില്‍, പ്രിയനന്ദനനെ വീടിനടുത്തുള്ള കടയില്‍വച്ചാണ് സരോവര്‍ ആക്രമിച്ചത്. മര്‍ദ്ദിച്ചശേഷം പ്രിയനന്ദനന്‍റെ മേല്‍ ചാണകവെള്ളവും ഒഴിച്ചു. മര്‍ദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കുറച്ചുദിവസം മുമ്ബ് പ്രിയനന്ദനന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തെറിവിളിയും ഭീഷണിയുമായി എത്തിയിരുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.

യുവതിയുടെയും മക്കളുടേയും ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി: ഒറ്റമുറി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അമ്മയുടേയും നാലു മക്കളുടേയും ദേഹത്തേക്ക് ജനാലയിലൂടെ ആസിഡ് ഒഴിച്ച്‌ പൊള്ളലേല്പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് റെനിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാമമംഗലം നെയ്ത്തുശാലപ്പടിക്ക് സമീപം വാടകയ്ക്കു താമസിക്കുന്ന മുട്ടമലയില്‍ സ്മിത, മക്കളായ നെവിന്‍, സ്മിജ, സിമ്‌ന, സിമ്‌നു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. സിമ്‌നയുടെ മുഖത്തും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും കാര്യമായ പൊള്ളലേറ്റിട്ടുണ്ട്. നാലുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന സ്മിത നാലു മക്കളുമായി ഒറ്റമുറി വാടകവീട്ടിലാണ് താമസം. പുലര്‍ച്ചെ മൂന്നോടെയാണ് […]

16 നായ്ക്കുട്ടികളെ തല്ലിക്കൊന്ന നഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പതിനാറു നായ്ക്കുട്ടികളെ അതിക്രൂരമായി അടിച്ചുകൊന്ന സംഭവത്തില്‍ രണ്ട് നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു. മുതുഷി മൊണ്ടല്‍, ഷോമ ബര്‍മന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയിലെ എ ആര്‍ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവതികള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എ ആര്‍ എസ് മെഡിക്കല്‍ കോളേജിലെ ഒന്നും രണ്ടും വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനികളാണ് മുതുഷി മൊണ്ടലും ഷോമ ബര്‍മനും. […]

പെരിന്തല്‍മണ്ണയില്‍ കഞ്ചാവ് വേട്ട; ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: നഗരത്തിലെ കഞ്ചാവ് ലോബിക്കെതിരെ പിടിമുറുക്കി പെരിന്തല്‍മണ്ണ പോലീസ്. ഇന്നലെ നടന്ന പരിശോധനയില്‍ പെരിന്തല്‍മണ്ണയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏഴ് വിദ്യാര്‍ത്ഥികളാണ് പോലീസിന്‍റെ പിടിയിലായത്. പെരിന്തല്‍മണ്ണ പൊന്ന്യാകുറിശ്ശിയിലെ വിജനമായ പ്രദേശത്ത് സംഘം തമ്പടിച്ചിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പ്രദേശം വളഞ്ഞ് നടത്തിയ പരിശോധനയിലാണ് ഏഴ് പേര്‍ പിടിയിലായത്. പിടിയിലായവരില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട കഞ്ചാവ് വിതരണ സംഘത്തിന്‍റെ വിശദ വിവരങ്ങള്‍ പോലീസിന് ലഭ്യമായിട്ടുണ്ട്. സമൂഹ മാധ്യമത്തില്‍ നിന്നടക്കം വിവരങ്ങള്‍ ലഭിച്ചിരുന്നു. പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ് ബിനുവിന്‍റെ നേതൃത്വത്തില്‍ […]

മരുമകനെ കൊലപ്പെടുത്തി ബാല്‍ക്കണിയില്‍ മണ്ണിട്ട് മൂടി; ഒഡീഷ സ്വദേശി മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ന്യൂഡല്‍ഹി: മരുമകനെ കൊന്ന ഒഡീഷ സ്വദേശി മൂന്ന് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. ബിജയ് കുമാര്‍ മഹാറാണ എന്നയാളാണ് ഹൈദരാബാദില്‍ വെച്ച് അറസ്റ്റിലായത് 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരിയുടെ മകനായ ജയ് പ്രകാശിനെയാണ് ബിജയ് കുമാര്‍ മഹാറാണ ഡല്‍ഹിയില്‍ വെച്ച് തലയ്ക്കടിച്ച് കൊന്നത്. തുടര്‍ന്ന് ബാല്‍ക്കണിയില്‍ മണ്ണിട്ട് മൂടി മുകളില്‍ ചെടി വെച്ചു ഒളിപ്പിക്കുകയായിരുന്നു. മരുമകന് തന്‍റെ കാമുകിയുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. 2012ല്‍ കാമുകി ഡല്‍ഹിയിലേക്കു താമസം മാറ്റിയതിനു പിന്നാലെയാണ് ബിജയ് കുമാര്‍ ഡല്‍ഹിയിലെത്തുന്നത്. ഐടി […]

എസ്ബിഐ ഓഫീസ് ആക്രമണം; 2 എന്‍ജിഒ യൂണിയന്‍ നേതാക്കളെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്ബിഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ രണ്ട് എന്‍ജിഒ യൂണിയൻ നേതാക്കളെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് കസ്റ്റഡിയിലെടുത്തു.അശോകന്‍, ഹരിലാല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.  വ്യാഴാഴ്ച രാവിലെ ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ ഇനി 13 പേര്‍ പിടിയിലാകാനുണ്ട്. ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിനത്തില്‍ എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.  ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം ഏഴു വകുപ്പുകള്‍ ചുമത്തിയാണ് […]

വാവര് പളളിയില്‍ പ്രവേശിക്കാനെത്തിയ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ്‌ചെയ്തു

പാലക്കാട്: എരുമേലി വാവര് പള്ളിയില്‍ പ്രവേശിക്കാനെത്തിയ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പൊലീസ് അറസ്റ്റ്‌ചെയ്തു. തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. ശബരിമലയ്ക്ക് പിന്നാലെ വാവര് പള്ളിയിലും പ്രവേശിക്കണമെന്നാണ് യുവതികളുടെ നിലപാട്. ഇത് സംഘര്‍ഷം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയില്‍ ശക്തമായ വാഹന പരിശോധന ഒഴിവാക്കി ഊട് വഴികളിലൂടെ കേരളത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം സഹിതം പിടികൂടിയത്. ഇവരെ ചിറ്റൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജാരാക്കാനായി കൊണ്ടുപോയി. നേരത്തേ, […]