വാവര് പളളിയില്‍ പ്രവേശിക്കാനെത്തിയ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ്‌ചെയ്തു

പാലക്കാട്: എരുമേലി വാവര് പള്ളിയില്‍ പ്രവേശിക്കാനെത്തിയ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പൊലീസ് അറസ്റ്റ്‌ചെയ്തു. തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍.

ശബരിമലയ്ക്ക് പിന്നാലെ വാവര് പള്ളിയിലും പ്രവേശിക്കണമെന്നാണ് യുവതികളുടെ നിലപാട്. ഇത് സംഘര്‍ഷം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതിര്‍ത്തിയില്‍ ശക്തമായ വാഹന പരിശോധന ഒഴിവാക്കി ഊട് വഴികളിലൂടെ കേരളത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം സഹിതം പിടികൂടിയത്. ഇവരെ ചിറ്റൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജാരാക്കാനായി കൊണ്ടുപോയി.

നേരത്തേ, ശ്രീലങ്കയില്‍ നിന്നെത്തിയ 70 അംഗ സംഘത്തിലെ തീര്‍ഥാടകയെ മതിയായ രേഖകള്‍ ഇല്ലാഞ്ഞതിന്‍റെ പേരില്‍ നിലയ്ക്കല്‍ പൊലീസ് തടഞ്ഞിരുന്നു. 70 പേരുടെ സംഘത്തില്‍ ശ്രീലങ്ക, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണുള്ളത്. തീര്‍ഥാടകയുടെ പ്രായം തെളിയിക്കുന്ന രേഖകളൊന്നും കൈവശം ഇല്ലായിരുന്നു. പ്രശ്‌നങ്ങളുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തിനാല്‍ സ്വമേധയാ പോകുന്നില്ലെന്നു തീര്‍ഥാടക പിന്നീടു പൊലീസിനെ അറിയിച്ചു.

prp

Related posts

Leave a Reply

*