വയറ്റിനുള്ളില്‍ മയക്കുമരുന്ന് കടത്തി; എക്‌സ്റേ പരിശോധനയില്‍ പിടിയിലായി

ദുബായ്: വയറ്റിലൊളിപ്പിച്ച് ഒരു കിലോയിലധികം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ദുബായില്‍ ഏഴ് വര്‍ഷം തടവിന് വിധിച്ചു. ആഫ്രിക്കന്‍ പൗരനായ 40 കാരനാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്നത്. ഏഴ് വര്‍ഷം തടവിന് പുറമെ 50,000 ദിര്‍ഹം പിഴയും ഇയാള്‍ അടയ്ക്കണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പ്രതി പിടിയിലായത്. ഇയാളുടെ മുഖത്തെ പരിഭ്രമവും പേടിയും കണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നി സാധാരണ പോലെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് പേടികാരണം സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. […]

സിനിമാ തിരക്കഥാകൃത്ത് കഞ്ചാവുമായി പിടിയില്‍

കോട്ടയം: സിനിമാ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ദിലീപ് കുര്യനാണ് കോട്ടയം പൊലീസിന്‍റെ പിടിയിലായത്. തന്‍റെ രണ്ടാമത്തെ സിനിമയുടെ തിരക്കഥ ജോലികളിലായിരുന്നു ദിലീപ്.  സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഈ സിനിമയുടെ ആവശ്യത്തിന് വേണ്ടിയാണ് ഇയാള്‍ കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നു. ദിലീപിന്‍റെ പെരുമാറ്റത്തില്‍ തുടക്കം മുതലേ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇതിനിടെ നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരന്‍ ദിലീപിനെ തേടിയെത്തുകയും ചെയ്തു. ഇതോടെ […]

പൂന്തോട്ടത്തില്‍ അടക്കം ചെയ്ത നിലയില്‍ കുട്ടികളുടെ മൃതദേഹം; പിതാവും രണ്ടാനമ്മയും മുത്തശ്ശിയും അറസ്റ്റില്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മക്കളുടെ മൃതദേഹം പൂന്തോട്ടത്തില്‍ അടക്കം ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ മേരി ക്രോക്കര്‍ (14), എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍(16) എന്നിവരുടെ മൃതദേഹങ്ങളാണു പിതാവ് എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ പൂന്തോട്ടത്തില്‍നിന്നു കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി കുട്ടികളെ കാണാനില്ലെന്നുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് എല്‍വിന്‍റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. കുട്ടികള്‍ സൗത്ത് കരോലിനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു […]

ഋഷിരാജ് സിംഗിനെതിരെയുള്ള വ്യാജ പ്രചാരണം; ബിജെപി നേതാവ് അറസ്റ്റില്‍

പത്തനംതിട്ട: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന തരത്തില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി തിരുവല്ല മണ്ഡലം സെക്രട്ടറി ജെ ജയനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഋഷിരാജ് സിംഗിന്‍റെ പരാതിയിലാണ് അറസ്റ്റ്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത ശേഷം ജയനെ  ജാമ്യത്തില്‍ വിട്ടു. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് ഇന്നലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. […]

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 2 കോടിരൂപ വിലമതിക്കുന്ന ലഹരിമരുന്നുകള്‍ പിടികൂടി

കൊച്ചി: കൊച്ചിയില്‍ രണ്ട് കോടി രൂപ വില മതിക്കുന്ന രണ്ടുകിലോ മെതാം ഫെറ്റമീനും ഹാഷിഷ് ഓയിലും പിടികൂടി. സംഭവത്തില്‍ ചെന്നൈ സ്വദേശി ഇബ്രഹാം ഷെരീഫിനെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഷാഡോ പൊലീസ് ഇയാളെ പിടികൂടിയത്. ഇടപാടുകാരെ തേടിയാണ് ഇയാള്‍ കൊച്ചിയിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇബ്രാഹിമിന്‍റെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മലേഷ്യ, സിംഗപ്പുര്‍ രാജ്യങ്ങളില്‍ ഇബ്രാഹിം നിരവധി തവണ സന്ദര്‍ശനം നടത്തിയതായി ഇതില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ഈ യാത്രകളെ കുറിച്ചും പൊലീസ് […]

തമിഴ് നടന്‍ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍- video

ചെന്നൈ: തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തമിഴ് നടനും നടികര്‍ സംഘം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍. അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി കൗണ്‍സിലിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ ഓഫീസ് പൂട്ടിയിടുകയും ഇവരെ മറികടന്ന് വിശാല്‍ ഓഫീസിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കുകയുമായിരുന്നു. അസോസിയേഷന്‍റെ പണം വിശാല്‍ ദുരുപയോഗം ചെയ്‌തെന്നും തമിഴ് റോക്കേഴ്‌സുമായി ഇടപാട് ഉണ്ടെന്നുമാണ് വിശാലിനെതിരെയുള്ള ആരോപണം. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത അവസരത്തില്‍ വിശാല്‍ […]

നൂറനാട് എന്‍എസ്എസ് കെട്ടിടത്തില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവം: 2 ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നൂറനാട് എന്‍എസ്എസ് കെട്ടിടത്തില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍. കരയോഗം അംഗങ്ങളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. കുടശനാട് കരയോഗ കെട്ടിടത്തിലും സ്‌കൂളിലുമാണ് നവംബര്‍ 7 ന് കരിങ്കൊടി ഉയര്‍ത്തിയത്. നൂറനാട് എന്‍എസ്‌എസ് കുടശനാട് കരയോഗ മന്ദിരത്തിലെ കൊടിമരത്തിലും സമീപത്തെ എന്‍എസ്‌എസ് മാനേജ്മെന്‍റിന്‍റെ കീഴിലുള്ള സ്കൂളിലെയും കൊടിമരങ്ങളിലാണ് കരിങ്കൊടി കെട്ടിയത്. മാത്രമല്ല എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വെച്ചിരുന്നു. നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എന്‍എസ്‌എസ് കരയോഗ […]

അറസ്റ്റിലായ നടി ലഹരിമരുന്നിന് അടിമയെന്ന് പൊലീസ്; പണം കണ്ടെത്തുന്നത് അനാശാസ്യത്തിലൂടെ

കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിന്‍റെ ബെംഗളൂരു ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീം രൂപീകരിക്കും. ഫ്ലാറ്റില്‍ ലഹരിമരുന്നു പാര്‍ട്ടിയും അനാശാസ്യവും നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവര്‍ കുറച്ചുനാളായി നിരീക്ഷണത്തിലായിരുന്നു. ലഹരിമരുന്ന് ദിവസവും ഉപയോഗിക്കുന്ന നടി ലഹരി മരുന്നിന് അടിമയാണെന്ന വിവരമാണ് അന്വേഷണ സംഘം നല്‍കുന്നത്. അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നതെന്നാണ് പൊലീസ് വിശദീകരണം. നടിയുടെ ഡ്രൈവര്‍ക്ക് മയക്കുമരുന്നു കടത്തിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. അടിമയെപോലെയാണ് ഡ്രൈവറെ പരിഗണിച്ചിരുന്നത്. പാക്കറ്റിനുള്ളിലെ സാധനം എന്താണെന്ന് […]

സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു

കാസര്‍ഗോഡ്: സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റ്. സന്തോഷ് ഏച്ചിക്കാനം ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച്‌ ലഭിച്ച പരാതിയിലാണ് കേസെടുത്തത്. കേസില്‍ മുന്‍‌കൂര്‍ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്നുള്ള ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ അദ്ദേഹം ഹാജരാകുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതി നല്‍കിയത്. ഫെബ്രുവരി 9ന് കോഴിക്കോട് ഒരു സാഹിത്യോത്സവത്തില്‍ നടത്തിയ പ്രസംഗത്തിലെ […]

2 മാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയില്‍ ടിഷ്യു പേപ്പര്‍ കുത്തി നിറച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; ആയ പിടിയില്‍

മാന്‍ഹാട്ടന്‍: രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയില്‍ ടിഷ്യു പേപ്പര്‍ കുത്തി നിറച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ആയ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇസ്രയേല്‍ സ്വദേശിനിയായ മരിയാന ബെന്‍ജമിന്‍ വില്യംസിനെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. മാന്‍ഹാട്ടനിലാണ് സംഭവം. മാതാപിതാക്കള്‍ പുറത്ത് പോയപ്പോള്‍ കുഞ്ഞ് കരഞ്ഞതിനാണ് ഇവര്‍ ഇത്തരത്തിലൊരു ക്രൂരത ചെയ്‌തത്‌. പുറത്തുപോയി തിരികെയെത്തിയ രക്ഷിതാക്കള്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്ന മകനെയാണ് കണ്ടത്. കുഞ്ഞിന്‍റെ പുറത്ത് തട്ടിയപ്പോള്‍ വായില്‍ നിന്ന് രക്തം വന്നതോടെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തി. ഒടുവില്‍ വിശദമായ പരിശോധനയിലാണ് കുഞ്ഞിന്‍റെ ശ്വാസ […]