ബോഡോ തീവ്രവാദികളെന്ന് സംശയം; കൊച്ചിയിൽ 3 അസം സ്വദേശികള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയിൽ 3 അസം സ്വദേശികള്‍ പോലീസ് പിടിയിൽ . ബോഡോ തീവ്രവാദികളെന്ന സംശയത്തെത്തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മണ്ണൂരിൽ വച്ചാണ് കുന്നത്തുനാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഇന്‍റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പെരുമ്പാവൂരിന് സമീപം മണ്ണൂർ കുഴൂരിലെ സ്കൈ പ്ലൈവുഡ് കമ്പനിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി കഴിഞ്ഞ് വരികയായിരുന്നു ഇവര്‍.  ഇന്ന് വെളുപ്പിന് 5 ന് വൻ പോലീസ് സന്നാഹം കമ്പനി വളഞ്ഞാണ് ഇവരെ പിടികൂടിയത്. അസം […]

മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍; രഹ്ന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: സോഷ്യല്‍ മീഡിയ വഴി വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂര്‍വ്വം രാജ്യത്തു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വേണ്ടി ആയിരുന്നു രഹ്നയുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പായതിനാൽ മുൻ‌കൂർ ജാമ്യത്തിനായി രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മാത്രമല്ല നിയമ നടപടികളുമായി […]

പേഴ്സില്‍ വെ​ടി​യു​ണ്ട​യുമായി കെജ്രി​വാ​ളി​നെ കാ​ണാ​നെ​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ‍‍ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന് വീണ്ടും സുരക്ഷാ ഭീഷണി. പേഴ്‌സില്‍ വെടിയുണ്ടയുമായെത്തിയ സന്ദര്‍ശകനെ പൊലീസ് പിടികൂടി. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ഇമ്രാന്‍ എന്നയാളെ പിടികൂടിയത്. കാലങ്ങള്‍ക്ക് മുമ്പ് വെടിയുണ്ട സംഭാവനപ്പെട്ടിയില്‍ നിന്നാണ് കിട്ടിയതെന്നും പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന കാര്യം മറന്നു പോയതാണെന്നുമാണ് ഇമ്രാന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ പേഴ്‌സില്‍ നിന്നും അത് മാറ്റിവെക്കാന്‍ മറന്നതാണെന്നും ഇയാള്‍ പറയുന്നു. വഖഫ് ബോര്‍ഡിലെ ശമ്പള വര്‍ദ്ധന സംബന്ധിച്ച ചര്‍ച്ചകള്‍ക്കു […]

ഉദരത്തില്‍ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനെ പുറത്തെടുത്തു; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

ലണ്ടന്‍: ഉദരത്തില്‍ അമ്പേറ്റ് ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി കൊല്ലപ്പെട്ടു. ദേവി ഉണ്മതല്ലെഗാഡൂ(35) കൊല്ലപ്പെട്ടത്. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ ആണ് സംഭവം നടന്നത്. കുഞ്ഞിനെ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് രാമണോഡ്ഗെ ഉണ്മതല്ലെഗാഡൂ(50)വിനെ സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇപ്പോഴത്തെ ഭര്‍ത്താവ് ഇംതിയാസ് മുഹമ്മദുമായുള്ള ദേവിയുടെ വിവാഹം. ഇതോടെ ഇസ്ലാം മതം സ്വീകരിച്ച ദേവി, സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചിരുന്നുവെന്നാണ് സൂചന. ആദ്യ വിവാഹത്തില്‍ മൂന്നു മക്കളുണ്ട്. […]

സംസ്ഥാനത്തെ എ.ടി.എം കവര്‍ച്ച; ഒരാള്‍ കൂടി പിടിയില്‍

തൃശൂര്‍: എറണാകുളത്തും തൃശൂരിലും എ.ടി.എം. കവര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. രാജസ്ഥാന്‍ സ്വദേശി ഹനീഷ് ഖാന്‍റെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇയാളെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാജസ്ഥാന്‍ പോലീസിന്‍റെയും സൈബര്‍ സെല്ലിന്‍റെയും സഹായത്തോടെയാണ് ഇയാളെ പിടിച്ചത്. ഇയാള്‍ക്കൊപ്പം പിടിയിലായ മറ്റൊരു പ്രതി നസീമിന്‍റെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. മറ്റൊരു മുഖ്യപ്രതി പപ്പു യാദവ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ്. കേരള പോലീസ് ജയിലിലെത്തി […]

അയ്യപ്പ ഭക്തന് നേരെയുണ്ടായ പോലീസ് അതിക്രമം; ഫോട്ടോഷൂട്ടിലെ നായകനെ പോലീസ് പൊക്കി

ആലപ്പു‍ഴ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ വ്യാജചിത്രം പ്രചരിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാന്നാര്‍ കുളഞ്ഞിക്കാരാ‍ഴ്മ ചെമ്പകപ്പളളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍ കുറുപ്പാണ് അറസ്റ്റിലായത്. രാജേഷിന്‍റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. കേരള പൊലീസ് ആക്ട്, അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കറുപ്പുടുത്ത് കയ്യില്‍ അയ്യപ്പവിഗ്രഹവും തലയില്‍ ഇരുമുടുക്കെട്ടുമായി നിലത്തിരിക്കുന്ന ഇയാളുടെ നെഞ്ചില്‍ പോലീസ് ബൂട്ടിട്ട കാല് […]

കൊച്ചിയിലെയും തൃശൂരിലെയും എ.ടി.എം കവർച്ച; പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി:  കൊച്ചിയിലെയും തൃശൂരിലെയും എടിഎം കവര്‍ച്ച കേസിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം ഇരുമ്പനത്തെയും കൊരട്ടിയിലെയും എടിഎമ്മുകളില്‍ നിന്നും 35 ലക്ഷം രൂപ കവര്‍ന്ന സംഘം സംസ്ഥാനം വിട്ടതായി അന്വേഷണ സംഘം ഉറപ്പിച്ചിരുന്നു.   ഡല്‍ഹിയിലും രാജസ്ഥാനിലും തിരച്ചില്‍ നടത്തുന്ന അന്വേഷണ സംഘമാണ് മറ്റൊരു മോഷണ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതിയെ ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികള്‍ ഉത്തരേന്ത്യന്‍ സ്വദേശികളാണെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചിരുന്നു. ഫോണ്‍ കോളുകളില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ […]

മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കും, ജ​യ​രാ​ജ​ന്‍റെ കൈ​വെ​ട്ടും; ഭീഷണി മുഴക്കിയ യുവാവ് പോലീസ് പിടിയിൽ

ക​ണ്ണൂ​ര്‍: മുഖ്യമന്ത്രിയ്ക്ക് നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍.  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വ​ധി​ക്കു​മെ​ന്നും സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍റെ കൈ​വെ​ട്ടു​മെ​ന്നും ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് ആണ് പിടിയിലായത്. ചെറുതാഴം മണ്ടൂര്‍ സ്വദേശി വിജേഷി (35) നെയാണ് കണ്ണൂര്‍ ടൗ​ണ്‍ എ​സ്‌ഐ ശ്രീ​ജി​ത്തും സംഘവും കോ​ഴി​ക്കോ​ട് കൊ​ള​ത്തൂ​രി​ല്‍ വ​ച്ച്‌ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മൂ​ന്നു മാസങ്ങളായി സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ ലാ​ന്‍​ഡ് ഫോ​ണി​ലേ​ക്ക് വി​ളി​ച്ചാ​ണ് യുവാവ് ഭീഷണി മുഴക്കിക്കൊണ്ടിരുന്നത്. നി​ര​വ​ധി […]

തൃശൂരിലെ എ ടി എം കവർച്ച ശ്രമം; പ്രതി പോലീസ് പിടിയിൽ

തൃശൂര്‍: ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ എ.ടി.എം കുത്തിത്തുറന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശി ശ്രാവണ്‍ എന്നയാളെയാണ് ചാവക്കാട്ടെ കള്ളുഷാപ്പില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് എ.ടി.എമ്മിന്‍റെ സ്‌ക്രീന്‍ തകര്‍ത്ത് മോഷണശ്രമം നടത്തിയത്. . രാവിലെ ആറരയോടെ പണമെടുക്കാന്‍ എത്തിയ ഇടപാടുകാരനാണ് എ.ടി.എം തകര്‍ത്തതായി കണ്ടത്. ഉടന്‍ ഇയാള്‍ പൊലീസിനെയും എസ്.ബി.ഐ അധികൃതരെയും വിവരം അറിയിച്ചു. കവര്‍ച്ചാ ശ്രമം നടന്ന എ.ടി.എം കൗണ്ടറിന് കാവലുണ്ടായിരുന്നില്ല. ഈ മാസം ആദ്യം എറണാകുളം […]

ശ​ബ​രി​മ​ല സംഘര്‍ഷം: 529 കേസുകള്‍,​ അറസ്റ്റിലായവര്‍ 3505

ശബരിമല: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും സംഘര്‍ഷത്തിലും ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3505 ആയി. 529 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുതരമായ കുറ്റം ചെയ്ത 122 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 12 വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിന് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കലാപശ്രമം,​ നിരോധനാജ്ഞ ലംഘിച്ച്‌ സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതിനിടെ ശബരിമല അക്രമ സംഭവങ്ങളുമായി […]