പേഴ്സില്‍ വെ​ടി​യു​ണ്ട​യുമായി കെജ്രി​വാ​ളി​നെ കാ​ണാ​നെ​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ‍‍ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന് വീണ്ടും സുരക്ഷാ ഭീഷണി. പേഴ്‌സില്‍ വെടിയുണ്ടയുമായെത്തിയ സന്ദര്‍ശകനെ പൊലീസ് പിടികൂടി. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ഇമ്രാന്‍ എന്നയാളെ പിടികൂടിയത്.

കാലങ്ങള്‍ക്ക് മുമ്പ് വെടിയുണ്ട സംഭാവനപ്പെട്ടിയില്‍ നിന്നാണ് കിട്ടിയതെന്നും പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന കാര്യം മറന്നു പോയതാണെന്നുമാണ് ഇമ്രാന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ പേഴ്‌സില്‍ നിന്നും അത് മാറ്റിവെക്കാന്‍ മറന്നതാണെന്നും ഇയാള്‍ പറയുന്നു. വഖഫ് ബോര്‍ഡിലെ ശമ്പള വര്‍ദ്ധന സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വേണ്ടിയെത്തിയ സംഘത്തിലെ അംഗമാണ് ഇയാള്‍.

നേരത്തെയും കെജ്രിവാള്‍ സുരക്ഷാ ഭീഷണി നേരിട്ടിരുന്നു. ക‍ഴിഞ്ഞ ദിവസം ഒരാള്‍ ഒാഫീസിലെത്തി കെജ്രിവാ‍ളിനുനേരെ മുളകുപൊടി എറിയുകയായിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കവേയാണ് രണ്ടാമതും സുരക്ഷാഭീഷണിയുണ്ടാകുന്നത്. സംഭവത്തില്‍ പോലീസും ഇന്‍റലിജന്‍സ് ബ്യൂറോയും അന്വേഷണം തുടരുകയാണ്.

prp

Related posts

Leave a Reply

*