കാമുകിയ്ക്ക് പ്രണയ ദിന സമ്മാനമായി ഭാര്യയുടെ ജീവന്‍; പ്രതി പിടിയിലായത് 15 വര്‍ഷത്തിന് ശേഷം

തൃശൂര്‍: കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മലയാളി 15 വര്‍ഷത്തിന് ശേഷം പിടിയിലായി. പ്രമുഖ ഐടി സ്ഥാപനത്തില്‍ ആള്‍മാറാട്ടം നടത്തി സീനിയര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്ന തരുണ്‍ ജിനരാജിനെയാണ് അഹമ്മദാബാദ് പോലീസ് ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്. തൃശൂര്‍ വിയ്യൂര്‍ സ്വദേശി കൃഷ്ണന്‍ യാമിനി ദമ്പതികളുടെ മകളും ബാങ്ക് ഉദ്യോഗസ്ഥയുമായ സജ്‌നിയെ 2003 ഫെബ്രുവരി 14 നാണ് അഹമ്മദാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കഴുത്തില്‍ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. […]

ശ​ബ​രി​മ​ല സംഘര്‍ഷം: അ​റ​സ്റ്റ് 2,000 ക​ട​ന്നു

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ 452 കേസുകളിലായി 2061 പേര്‍ അറസ്റ്റിലായി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരു‌ടെ യോഗത്തില്‍ നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അറസ്റ്റ്. പത്തനംതിട്ട ജില്ലയില്‍ മാത്രം ഇന്നലെ വരെ 58 കേസുകളില്‍ 153 പേര്‍ അറസ്റ്റിലായി. ഇതില്‍ 56 പേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാന്‍ഡ് ചെയ്തു. തുലാമാസ പൂജയ്ക്ക് നട […]

ശബരിമല സംഘര്‍ഷം: 1407 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 140 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 258 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരില്‍ ഏറെയും. പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയ കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. തിരുവനന്തപുരം റെയ്ഞ്ചില്‍ ഇതുവരെ 236 പേര്‍ […]

രഹന ഫാത്തിമയുടെ വീട് ആക്രമിച്ച സംഭവം; ബിജെപി ഏരിയ പ്രസിഡന്‍റ് അറസ്റ്റില്‍

കൊച്ചി : ശബരിമല ദര്‍ശനത്തിനായി എത്തിയ രഹന ഫാത്തിമയുടെ വീട് ആക്രമിച്ച സംഭത്തില്‍ ബിജെപി ഏരിയ പ്രസിഡന്‍റ് ബിജുവിനെ എറണാകുളം സൗത്ത് പൊലീസ്‌അറസ്റ്റ് ചെയ്തു . ബിഎസ്‌എന്‍എല്ലിന്‍റെ ഔദ്യോഗിക ക്വാര്‍േട്ടഴ്‌സാണ് ആക്രമികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതില്‍ പ്രധിഷേധിച്ച്‌ അടിച്ചു തകര്‍ത്തത് . രണ്ടു പേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ വ്യായാമത്തിന് ഉപയോഗിക്കുന്ന ഉപകരണവും കസേരയും ഗ്യാസ് സിലിണ്ടറും എല്ലാം അക്രമികള്‍ വീടിനു പുറത്തേക്ക് വലിച്ചെറിഞ്ഞു . ശബരിമല ദര്‍ശനത്തിന് ആയി രഹന ഫാത്തിമ പോയ സമയത്ത് അക്രമികള്‍ […]

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: ശബരിമല പരിസരത്ത് സമരം നടത്തിയ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു നീക്കി. പമ്പാ പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. അക്രമക്കാരികളായ പ്രതിഷേധക്കാര്‍ ഓരോരുത്തരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നുണ്ട്. അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും ക്യാമറകളും അടിച്ചുതകര്‍ത്തു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റശ്രമവും ഉണ്ടായി. റിപ്പോട്ടര്‍ ചാനലിന്‍റെ ക്യാമറയാണ് തകര്‍ത്തത്. ആജ് തക് ചാനലിലെ വനിതാപ്രവര്‍ത്തകയ്ക്ക് കല്ലേറില്‍ പരിക്കേറ്റു. കൂടാതെ റിപ്പബ്ലിക് റിപ്പോര്‍ട്ടര്‍ പൂജ പ്രസന്ന എന്‍ഡിടിവിയുടെ സ്‌നേഹ കോശി എനിവരെയും കയ്യേറ്റം […]

ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഒരു കുടുംബത്തിനെ മൂന്ന് പേരെ കുത്തികൊന്ന കേസില്‍ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളായ മിതിലേഷ് (40), ഭാര്യ സിയ (40) ഇളയ മകള്‍ നേഹ (16) എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സൂരജ് വേര്‍മയെയാണ് അറസ്റ്റ് ചെയ്തത്. മിതിലേഷ്-സിയ ദമ്പതികളുടെ മൂത്ത മകനാണ് സുരാജ് വേര്‍മ. ദില്ലിയിലെ വസന്ത് കുഞ്ചില്‍ ബുധനാഴച്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇവര്‍ അയല്‍ക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ […]

കടക്കെണിയിലായപ്പോള്‍ യൂട്യൂബ് നോക്കി കള്ളനോട്ടടിച്ചു; പരീക്ഷണം പാളിയപ്പോള്‍ അറസ്റ്റിലുമായി

മറയൂര്‍:യൂട്യൂബ് നോക്കി കള്ളനോട്ട് അച്ചടിച്ച നാലംഗസംഘം പൊലീസ് പിടിയിലായി. തമിഴ്‌നാട് നാമക്കല്‍ സ്വദേശികളാണ് ഇടുക്കിയില്‍ അറസ്റ്റിലായത്. പാപ്പന്‍പാളയം സുകുമാര്‍(43), നാഗൂര്‍ബാനു(33), ചന്ദ്രശേഖരന്‍(22), തങ്കരാജ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടബാധ്യതയെത്തുടര്‍ന്നാണ് ഇവര്‍ കള്ളനോട്ടടിയിലേക്ക് തിരിയുന്നത്. പാപ്പന്‍പാളയത്ത് എട്ടു വര്‍ഷത്തോളമായി പിവിസി പൈപ്പ് കച്ചവടം നടത്തുകയായിരുന്ന സുകുമാര്‍ കടക്കെണിയില്‍ ആയി. ഈ സമയത്ത് സുഹൃത്തായ നാഗൂര്‍ബാനുവാണ് യൂട്യൂബിലെ കള്ളനോട്ടടിയെക്കുറിച്ച്‌ ഇയാള്‍ പരിചയപ്പെടുത്തുന്നത്. ഇതനുസരിച്ച്‌ സുകുമാര്‍ ലാപ്‌ടോപ്, സ്‌കാനിങ് മെഷീന്‍, പ്രിന്‍റര്‍ എന്നിവ വാങ്ങി വീട്ടില്‍ നോട്ട് അച്ചടി തുടങ്ങി. നാല് […]

അഭിമന്യു വധം: കൊലപാതകത്തിന്‍റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന പ്രതി പിടിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാംപസ് ഫ്രണ്ട് ജില്ലാ നേതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറിയും ആലുവ പെരുമ്പാവൂര്‍ സ്വദേശിയുമായ ആരിഫ് ബിന്‍ സലാമാണ് പൊലീസില്‍ കീഴടങ്ങിയത്. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ മഹാരാജാസ് കോളേജ് പരിസരത്ത് ആരിഫ് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. സ്ഥലത്തേക്ക് കൂടുതല്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയത് ആരിഫിന്‍റെ നേതൃത്വത്തിലാണെന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ആരിഫ് ഉള്‍പ്പെടെ കേസിലെ […]

വയനാട്ടിലെ നവദമ്പതികളുടെ കൊലപാതകം: പ്രതി പിടിയില്‍

വയനാട്: വയനാട് വെള്ളമുണ്ട പന്ത്രണ്ടാം മൈലില്‍ രണ്ടു മാസം മുമ്പ് നവദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. തൊട്ടില്‍ പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനാണ് പിടിയിലായത്. മോഷണ ശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളമുണ്ട പുരിഞ്ഞി സ്വദേശികളായ വാഴയില്‍ ഉമ്മറും ഭാര്യ ഫാത്തിമയും കൊല്ലപ്പെട്ട സംഭവത്തിലാണ് വിശ്വനാഥന്‍ പിടിയിലായിരിക്കുന്നത്. കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​ന് മൂ​ന്ന് മാ​സം മു​ന്‍​പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം നടന്നത്. ജൂലൈ 6നാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ ക്വട്ടേഷന്‍ മുതല്‍ തീവ്രവാദ ബന്ധം വരെ […]

കർഷകനെ കുടുക്കാൻ കള്ളക്കേസ്;കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരിൽ കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ വൈദികൻ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻ ഡയറക്ടർ ഉളിക്കൽ കാലാങ്കി സ്വദേശി ഫാ.ജയിംസ് വർഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്സൈസിന്‍റെ പിടിയിലായത്. കര്‍ഷകന്‍റെ സ്കൂട്ടറില്‍ കഞ്ചാവ് വച്ച് എക്സൈസിനെക്കൊണ്ട് പിടിപ്പിക്കാനാണ് വൈദികന്‍ ശ്രമിച്ചത്. ഫാ.ജയിംസിനെതിരെ കർഷകന്‍റെ വൈദിക വിദ്യാർഥിയായ മകൻ പ്രകൃതിവിരുദ്ധ പീഡന പരാതി നൽകിയതാണ് പ്രകോപനത്തിനു കാരണം. ഫാ.ജയിംസി​ന്‍റെ സഹോദരൻ സണ്ണി വർഗീസ്, ബന്ധു ടി.എൽ.റോയി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയിംസിനെ തളിപ്പറമ്പ് […]