വിമാനത്താവളത്തില്‍ പവര്‍‌ ബാങ്ക് പൊട്ടിത്തെറിച്ചു, മദ്ധ്യവയസ്‌ക അറസ്റ്റില്‍

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ പവര്‍ ബാങ്ക് എറിഞ്ഞ് പൊട്ടിത്തെറിയുണ്ടാക്കിയ മദ്ധ്യവയസ്കയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സുരക്ഷാ പരിശോധനയ്‌ക്കിടെ സ്ത്രീയുടെ കൈവശം പവര്‍ ബാങ്ക് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ബാഗില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ച സ്ത്രീ പവര്‍ ബാങ്ക് നിലത്ത് എറിയുകയായിരുന്നു. നിലത്ത് വീണതിന്‍റെ ആഘാതത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി. അറസ്റ്റ് ചെയ്ത സ്ത്രീയെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് […]

മുല്ലപ്പെരിയാര്‍ തകര്‍ന്നെന്ന വ്യാജ സന്ദേശം; യുവാവ് അറസ്റ്റില്‍

തി​രു​വ​ന​ന്ത​പു​രം: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്‌റ്റില്‍. നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. വ്യാ​ജ പ്ര​ച​ര​ണ പോ​സ്റ്റു​ക​ളെ കു​റി​ച്ച്‌ സൈ​ബ​ര്‍ ഡോം ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഐ.​ജി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സന്ദേശത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഒരു ഭാഗം തകര്‍ന്നതായാണ് ഇയാള്‍ പ്രചരിപ്പിച്ചത്.ശബ്‌ദസന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തരാവുകയായിരുന്നു. തുടര്‍ന്ന്, […]

സാധനങ്ങള്‍ക്ക് വന്‍ വില ഈടാക്കിയ കടയുടമയെ അറസ്റ്റ് ചെയ്തു

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്നും കേരളം കരകയറി തുടങ്ങുമ്പോള്‍ വ്യാജ ഭക്ഷ്യക്ഷാമം സൃഷ്ടിച്ച്‌ അവശ്യസാധനങ്ങള്‍ക്ക് വില കുത്തനെ കൂട്ടി ഒരു വിഭാഗം വ്യാപാരികള്‍. വന്‍ വില ഈടാക്കുന്നും സാധനങ്ങള്‍ പൂഴ്ത്തുന്നുവെന്നും പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് ബ്രോഡ് വേ മാര്‍ക്കറ്റിലെ പച്ചക്കറിക്കടയടക്കം പോലീസും ഉദ്യോഗസഥരും ചേര്‍ന്ന് അടച്ചു. പ്രളയം മുതലെടുത്ത് സാധനങ്ങള്‍ക്ക് വിലകൂട്ടി വില്‍ക്കുന്നതിനെതിരെ സംസ്ഥാനത്ത് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. അരിക്കും പഞ്ചസാരയ്ക്കും 10 രൂപ കൂട്ടിവിറ്റുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കൊച്ചി കാക്കനാടുള്ള വീകേ മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. […]

തൊടുപുഴ കൂ​ട്ട​ക്കൊ​ല: മു​ഖ്യ​പ്ര​തി അ​നീ​ഷ് അ​റ​സ്റ്റി​ല്‍

തൊടുപുഴ: വ​ണ്ണ​പ്പു​റം മു​ണ്ട​ന്‍​മു​ടി​യി​ല്‍ നാലംഗ കു​ടും​ബ​ത്തെ കൂ​ട്ട​ക്കൊ​ല ചെ​യ്ത കേ​സി​ലെ മു​ഖ്യ​പ്ര​തി അ​നീ​ഷ് അ​റ​സ്റ്റി​ല്‍. നേ​ര്യ​മം​ഗ​ല​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേസി​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത അ​നീ​ഷി​ന്‍റെ കൂ​ട്ടു പ്ര​തി ലി​ബീ​ഷ് ബാബു​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കോ​ട​തി പ്ര​തി​യെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. കൊ​ല ന​ട​ത്താ​നാ​യി കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലേ​ക്കു അ​നീ​ഷും ലി​ബീ​ഷും പോ​കു​ന്ന​തി​നി​ട​യി​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു. പെ​ട്രോ​ള്‍ പമ്പി​ല്‍ നി​ന്നു​ള്ള ദൃശ്യങ്ങ​ളാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച​ത്. മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് […]

തൊടുപുഴ കൂട്ടക്കൊല: 2 പേര്‍ അറസ്റ്റില്‍

തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിലായി. കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹായി, അടിമാലി സ്വദേശിയായ മന്ത്രവാദി എന്നിവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൃഷ്ണന്‍റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊല്ലപ്പെട്ടവരില്‍ ചിലരെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ചിലരെ പാതി ജീവനോടെയാണു കുഴിച്ചുമൂടിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്. നേരത്തെ കേസില്‍ തിരുവനന്തപുരം സ്വദേശികളായ […]

ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ നഴ്സ് പോലിസ് പിടിയില്‍

ഇടുക്കി: മൂന്നു വർഷത്തോളമായി ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തുകയായിരുന്ന നേഴ്സ് പോലീസിന്‍റെ പിടിയിലായി. ഇടുക്കി ശാന്തൻപാറയിൽ നിരഞ്ജന ക്ലിനിക്ക് നടത്തി വരികയായിരുന്ന കാന്തിപ്പാറ കൈതവളപ്പിൽ ബിനി ജെയ്‌സണെയാണ് ശാന്തൻപാറ എസ് ഐ ബി വിനോദ്‌കുമാർ അറസ്റ്റ് ചെയ്തത്. സേനാപതി പഞ്ചായത്തിലെ മുക്കുടിലിൽ മൂന്ന് വർഷമായി ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിവരികയായിരുന്നു ഇവർ. കഴിഞ്ഞ ദിവസം മുക്കുടിൽ സ്വദേശിനിയായ എൺപത്തിരണ്ടുകാരിക്ക് വീടിനുള്ളിൽ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ബന്ധുക്കൾ വയോധികയെ ബിനിയുടെ ക്ലിനിക്കിൽ എത്തിച്ചു. ബോധം നഷ്ടപ്പെട്ട വീട്ടമ്മയുടെ മുറിവ് […]

മുഖ്യമന്ത്രി താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്

ഡല്‍ഹി: മുഖ്യമന്ത്രി താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്. സുരക്ഷാ സേന കത്തി പിടിച്ചുവാങ്ങി.ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിമല്‍രാജാണ് കത്തിയുമായി എത്തിയത്. ഡൽഹിയിലുളള മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹൗസിലാണ് താമസിക്കുന്നത്. കേരള ഹൗസിന് മുന്നിൽ കത്തിയുമായി യുവാവ് എത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. സുരക്ഷ സേനയുടെ സമയോചിത ഇടപെടൽ മൂലം യുവാവിന് തക്ക സമയത്ത് പിടികൂടാനായെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ കേരള ഹൗസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും […]

മീശ നോവല്‍ കത്തിച്ച 4 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സ്റ്റാച്ചു ഡി.സി.സി ബുക്ക്‌സിന് മുന്നില്‍ എസ് ഹരീഷിന്റെ മീശ നോവല്‍ കത്തിച്ച നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തു. മതവിദ്വോഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന പ്രസാധകരുടെ പരാതിയിലാണ് കേസ്. അതേസമയം, ഹിന്ദുമത വിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയ നോവല്‍ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തടയണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേട്ടു. മീശ നോവലിന്റെ വിവാദ ഭാഗങ്ങളുടെ പരിഭാഷ സമര്‍പ്പിക്കണമെന്ന് മാതൃഭൂമിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. വിവാദ സംഭാഷണം ആക്ഷേപഹാസ്യം ആയിക്കൂടെയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. […]

കീകി ഡാന്‍സ്; സൗദിയില്‍ യുവതി അറസ്റ്റില്‍

ദമ്മാം: സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയ കീകി നൃത്തം നടത്തിയതിന് അല്‍ഖോബാറില്‍ യുവതി പിടിയിലായി. ഓടുന്ന കാറില്‍നിന്ന് ചാടിയിറങ്ങി റോഡില്‍ നൃത്തച്ചുവടുവെക്കുന്നതാണ് കീകീ ഡാന്‍സ് ചാലഞ്ച്. സൗദിയിലെ അല്‍ഖോബാറില്‍ ആണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാര്‍ നിര്‍ത്തി യുവതി പൊതുനിരത്തില്‍ നൃത്തം വെക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ദമാം പ്രവിശ്യാ ഡപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് അഹമദ് ബിന്‍ ഫഹദ് ബിന്‍ സല്‍മാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കീകീ ചാലഞ്ച് […]

ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശിയായ സിയാദിനെയാണ് പാലാരിവട്ടം പൊലീസ് കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ്,​ ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍ എന്നിവരെ പൊലീസ‌് അറസ്‌റ്റു ചെയ്‌തിരുന്നു. ഐ.ടി ആക‌്ടിന‌് പുറമെ സ‌്ത്രീത്വത്തെ അപമാനിക്കല്‍, മര്യാദ ലംഘനം, അശ്ലീല പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക. ഹനാനെ അപമാനിച്ച പരാമര്‍ശങ്ങള്‍ പോസ‌്റ്റ‌് ചെയ‌്തവരുടെ വിവരങ്ങള്‍ സൈബര്‍ സെല്‍ ഫേസ‌്ബുക്കിനോട് അപേക്ഷിച്ചിട്ടുണ്ട്.