തൊടുപുഴ കൂ​ട്ട​ക്കൊ​ല: മു​ഖ്യ​പ്ര​തി അ​നീ​ഷ് അ​റ​സ്റ്റി​ല്‍

തൊടുപുഴ: വ​ണ്ണ​പ്പു​റം മു​ണ്ട​ന്‍​മു​ടി​യി​ല്‍ നാലംഗ കു​ടും​ബ​ത്തെ കൂ​ട്ട​ക്കൊ​ല ചെ​യ്ത കേ​സി​ലെ മു​ഖ്യ​പ്ര​തി അ​നീ​ഷ് അ​റ​സ്റ്റി​ല്‍. നേ​ര്യ​മം​ഗ​ല​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേസി​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത അ​നീ​ഷി​ന്‍റെ കൂ​ട്ടു പ്ര​തി ലി​ബീ​ഷ് ബാബു​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കോ​ട​തി പ്ര​തി​യെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

കൊ​ല ന​ട​ത്താ​നാ​യി കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലേ​ക്കു അ​നീ​ഷും ലി​ബീ​ഷും പോ​കു​ന്ന​തി​നി​ട​യി​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു. പെ​ട്രോ​ള്‍ പമ്പി​ല്‍ നി​ന്നു​ള്ള ദൃശ്യങ്ങ​ളാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച​ത്. മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ല്‍ കൃ​ഷ്ണ​നും അ​നീ​ഷും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​പ്രാ​യ വ്യത്യാ​സ​മാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. കൃ​ഷ്ണ​നോ​ടൊ​പ്പം വീട്ടി​ല്‍ താ​മ​സി​ച്ച്‌ മ​ന്ത്ര​വി​ദ്യ​ക​ള്‍ സ്വാ​യ​ത്ത​മാ​ക്കി​യി​രു​ന്ന അ​നീ​ഷാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. പ​ണ​വും സ്വ​ര്‍​ണ​വും അ​പ​ഹ​രി​ക്കു​ന്ന ല​ക്ഷ്യ​വും പ്രതികള്‍ക്കു​ണ്ടാ​യി​രു​ന്നു.

prp

Related posts

Leave a Reply

*