തൊടുപുഴ കൂട്ടക്കൊല; 2 പേര്‍ കൂടി അറസ്റ്റില്‍

തൊ​ടു​പു​ഴ: കമ്പകക്കാനം കൂട്ടക്കൊല കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതികളെ സഹായിച്ച തൊടുപുഴ ആനക്കൂട് ചാത്തന്‍മല ഇലവുങ്കല്‍ ശ്യാംപ്രസാദ് (28), മൂവാറ്റുപുഴ വെള്ളൂര്‍കുന്നം പട്ടരുമഠത്തില്‍ സനീഷ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. മുഖ്യപ്രതികള്‍ അപഹരിച്ച സ്വര്‍ണം പണയം വയ്ക്കാന്‍ പിടിയിലായവര്‍ സഹായിച്ചെന്നാണ് വിവരം. കൊലപാതകത്തെക്കുറിച്ച്‌ വിവരമറിഞ്ഞിട്ടും പോലീസിനെ അറിയിക്കാത്തതിനും ഉപകരണങ്ങള്‍ വാങ്ങിക്കൊടുത്തു സഹായിച്ചതിനുമാണ് ഇവരെ അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ഒന്നാം പ്രതി അനീഷിന്‍റെ അടിമാലി കൊരങ്ങാട്ടിയിലുള്ള വീട്ടില്‍നിന്നു തെളിവെടുപ്പിനിടെ താളിയോലഗ്രന്ഥവും സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനുശേഷം കൃഷ്ണന്‍റെ […]

തൊടുപുഴ കൂ​ട്ട​ക്കൊ​ല; അമ്മയെയും മകളെയും കൂട്ട മാനഭംഗത്തിനിരയാക്കിയെന്ന് പ്രതി

തൊടുപുഴ: വ​ണ്ണ​പ്പു​റം മു​ണ്ട​ന്‍​മു​ടി​യി​ല്‍ നാലംഗ കു​ടും​ബ​ത്തെ കൂ​ട്ട​ക്കൊ​ല ചെ​യ്ത കേ​സിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊല്ലപ്പെട്ടവരില്‍ അമ്മയെയും മകളെയും കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പിടിയിലായ പ്രതി ലിബീഷ് മൊഴി നല്‍കി. തുടര്‍ന്ന് കൊലപാതകത്തിന് പുറമെ മാനഭംഗത്തിനും കേസ് എടുത്തു. തിങ്കളാഴ്ച അറസ്റ്റിലായ ലിബീഷിനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് പ്രതിയെ കമ്പകക്കാനത്തെ വിട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.  എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ് അനീഷിനെ അന്വേഷണ സംഘം പിടികൂടിയത്. കമ്പകക്കാനം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ […]

തൊടുപുഴ കൂ​ട്ട​ക്കൊ​ല: മു​ഖ്യ​പ്ര​തി അ​നീ​ഷ് അ​റ​സ്റ്റി​ല്‍

തൊടുപുഴ: വ​ണ്ണ​പ്പു​റം മു​ണ്ട​ന്‍​മു​ടി​യി​ല്‍ നാലംഗ കു​ടും​ബ​ത്തെ കൂ​ട്ട​ക്കൊ​ല ചെ​യ്ത കേ​സി​ലെ മു​ഖ്യ​പ്ര​തി അ​നീ​ഷ് അ​റ​സ്റ്റി​ല്‍. നേ​ര്യ​മം​ഗ​ല​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേസി​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത അ​നീ​ഷി​ന്‍റെ കൂ​ട്ടു പ്ര​തി ലി​ബീ​ഷ് ബാബു​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കോ​ട​തി പ്ര​തി​യെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. കൊ​ല ന​ട​ത്താ​നാ​യി കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലേ​ക്കു അ​നീ​ഷും ലി​ബീ​ഷും പോ​കു​ന്ന​തി​നി​ട​യി​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു. പെ​ട്രോ​ള്‍ പമ്പി​ല്‍ നി​ന്നു​ള്ള ദൃശ്യങ്ങ​ളാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച​ത്. മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് […]

കൃഷ്ണനെ അനീഷ് വകവരുത്തിയത് മാന്ത്രികശക്തി അപഹരിക്കാന്‍

തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊല നടത്തിയത്  കൃഷ്ണന്‍റെ സന്തത സഹചാരിയും ശിഷ്യനുമായ അനീഷും ഇയാളുടെ സഹായി കീരിക്കോട് സ്വദേശി ലിബീഷും ചേർന്നാണെന്ന് പൊലീസ് . ലിബീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാൽ അനീഷിനെ അറസ്റ്റ് ചെയ്യാനുണ്ട്. വീട്ടിൽ നിന്നും കൃഷ്ണന്‍റെയും മകളുടെയും ശരീരത്തിൽ നിന്നും മോഷണം പോയ 40 പവന്‍റെ ആഭരണങ്ങളും കണ്ടെടുത്തതായി ഇടുക്കി എസ്.പി കെ.ബി. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജൂലൈ 29നാണ് കൊലപാതകം നടന്നത്. കൃഷ്ണനെ അനീഷ് വകവരുത്തിയത് മാന്ത്രികശക്തി അപഹരിക്കാന്‍ വേണ്ടിയാണെന്നും ഇടുക്കി ജില്ലാ പൊലീസ് […]

തൊടുപുഴ കൂട്ടക്കൊല: 2 പേര്‍ അറസ്റ്റില്‍

തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിലായി. കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹായി, അടിമാലി സ്വദേശിയായ മന്ത്രവാദി എന്നിവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൃഷ്ണന്‍റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊല്ലപ്പെട്ടവരില്‍ ചിലരെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ചിലരെ പാതി ജീവനോടെയാണു കുഴിച്ചുമൂടിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്. നേരത്തെ കേസില്‍ തിരുവനന്തപുരം സ്വദേശികളായ […]

തൊടുപുഴ കൊലപാതം; കൊല്ലപ്പെട്ട കൃഷ്ണന് വിഗ്രഹക്കടത്തും ഉണ്ടായിരുന്നെന്ന് വിവരം

തൊടുപുഴ: കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ നിര്‍ണായക വിവരം പുറത്ത്. മന്ത്രവാദത്തോടനുബന്ധിച്ച സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമേ കൊല്ലപ്പെട്ട കൃഷ്ണന് വിഗ്രഹക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. കൃഷ്ണന്‍റെ അടുത്ത അനുയായിയാണ് പോലീസ് കസ്റ്റഡിയിലെടുത്ത തൊടുപുഴ സ്വദേശി. മന്ത്രവാദത്തിനായി ആള്‍ക്കാരെ എത്തിച്ചിരുന്നതും ഇയാള്‍ വഴിയാണ്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍, കൃഷ്ണന്‍റെ മരണത്തെ തുടര്‍ന്ന് മുങ്ങിയതാണ് സംശയത്തിനിടയാക്കിയത്. കൃഷ്ണനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി പുറത്തു വച്ചു തലയ്ക്കടിച്ചുവെന്നും ഇതിനിടെ തടയാനെത്തിയ മകനും മകളും തൊടുപുഴ സ്വദേശിയെ ചെറുത്തതായും വിവരമുണ്ട്. ആദിവാസി മേഖലയില്‍പെട്ടയാളാണ് […]

തൊടുപുഴ കൂട്ടക്കൊലപാതകത്തിന്‍റെ ചുരുളഴിയുന്നു

തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്ത് മന്ത്രവാദി കൃഷ്ണന്‍ ഉള്‍പ്പെടെ നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചുമൂടിയത് ഫലിക്കാതെപോയ ആഭിചാരക്രിയയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണെന്ന് സൂചന. ഇതുസംബന്ധിച്ച ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലയുടെ ചുരുള്‍ അഴിയാന്‍ പോലീസ് ഇതിനോടകം തന്നെ മൂന്നു മന്ത്രവാദികളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുകഴിഞ്ഞു. ആഭിചാര ക്രിയകള്‍ നടത്തുവാന്‍ കൃഷ്ണനെ സഹായിച്ചിരുന്ന ഒരാളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. തമിഴ്‌നാട്ടില്‍ പോയി കൃഷ്ണന്‍ നിധി കണ്ടെത്താന്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നതായി കൃഷ്ണന്‍റെ ഡയറിയില്‍ നിന്ന് കിട്ടിയ വിവരത്തെ തുടര്‍ന്നാണ് പോലീസിന്‍റെ നടപടി. ആഭിചാരക്രിയകള്‍ […]

തൊടുപുഴ കൊലപാതകം: തിരുവനന്തപുരത്ത് ഒരാള്‍ കൂടി പിടിയില്‍

തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്ത് നിന്നുമൊരാള്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. പാങ്ങോട് സ്വദേശി ഷിബു എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ ഇടുക്കിയിലെ പൈനാവ് പോലീസ് ക്യാമ്പില്‍ ചോദ്യം ചെയ്തു വരികയായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ […]

തൊടുപുഴ കൂട്ടകൊലപാതകം; കൊല്ലപ്പെട്ട കൃഷ്ണന്‍ ആരെയോ ഭയപ്പെട്ടിരുന്നെന്ന് സൂചന

തൊടുപുഴ: കമ്പകക്കാനത്ത് കൊല്ലപ്പെട്ട കൃഷ്ണന്‍ ആരെയോ ഭയപ്പെട്ടിരുന്നതിന് തെളിവ്. വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ചത് ഇതിനാലാണെന്ന് പൊലീസിന് മൊഴി ലഭിച്ചു. കൃഷ്ണന്‍റെ സുഹൃത്തുക്കളെയും ആഭിചാരക്രിയയ്ക്ക് എത്തിയവരെയും പൊലീസ് ചോദ്യം ചെയ്യും. അതേസമയം, കൂട്ടക്കൊലപാതകത്തില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.  ഇവരില്‍ ഒരാള്‍ ഇടുക്കി നെടുങ്കണ്ടം സ്വദേശിയാണ്. ഇവര്‍ക്ക് കൊല്ലപ്പെട്ട  കൃഷ്ണനുമായി ബന്ധമുണ്ടായിരുന്നെന്നാണ് സൂചന. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് […]

തൊടുപുഴയിലെ കൂട്ടക്കൊലപാതകം: 2 പേര്‍ കസ്റ്റഡിയില്‍

ഇടുക്കി: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചിട്ട സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്തുപരിചയമുള്ള രണ്ട് പേരാണ് പിടിയിലായത്. അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യുകയാണ്. സംശയമുള്ള 15 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി. വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.  ഞായറാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിഭാഗവും തെളിവെടുപ്പ് നടത്തിയെങ്കിലും കാര്യമായ തുമ്പുകളൊന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ല. സമീപദിവസങ്ങളിലെല്ലാം മഴയായിരുന്നതിനാല്‍ കൂടുതല്‍ […]