തൊടുപുഴ കൂട്ടക്കൊല; 2 പേര്‍ കൂടി അറസ്റ്റില്‍

തൊ​ടു​പു​ഴ: കമ്പകക്കാനം കൂട്ടക്കൊല കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതികളെ സഹായിച്ച തൊടുപുഴ ആനക്കൂട് ചാത്തന്‍മല ഇലവുങ്കല്‍ ശ്യാംപ്രസാദ് (28), മൂവാറ്റുപുഴ വെള്ളൂര്‍കുന്നം പട്ടരുമഠത്തില്‍ സനീഷ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

മുഖ്യപ്രതികള്‍ അപഹരിച്ച സ്വര്‍ണം പണയം വയ്ക്കാന്‍ പിടിയിലായവര്‍ സഹായിച്ചെന്നാണ് വിവരം. കൊലപാതകത്തെക്കുറിച്ച്‌ വിവരമറിഞ്ഞിട്ടും പോലീസിനെ അറിയിക്കാത്തതിനും ഉപകരണങ്ങള്‍ വാങ്ങിക്കൊടുത്തു സഹായിച്ചതിനുമാണ് ഇവരെ അറസ്റ്റുചെയ്തത്.

കഴിഞ്ഞ ദിവസം ഒന്നാം പ്രതി അനീഷിന്‍റെ അടിമാലി കൊരങ്ങാട്ടിയിലുള്ള വീട്ടില്‍നിന്നു തെളിവെടുപ്പിനിടെ താളിയോലഗ്രന്ഥവും സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനുശേഷം കൃഷ്ണന്‍റെ വീട്ടില്‍നിന്നു കവര്‍ന്നതായിരുന്നു ഇവ. അടിമാലയിയില്‍നിന്ന് മടങ്ങിയ സംഘം കൊലപാതകം നടന്ന വീട്ടിലും പ്രതികളുമായി ഇന്നലെ തെളിവെടുപ്പു നടത്തി.

മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ല്‍ കൃ​ഷ്ണ​നും അ​നീ​ഷും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. കൃ​ഷ്ണ​നോ​ടൊ​പ്പം വീ​ട്ടി​ല്‍ താ​മ​സി​ച്ച്‌ മ​ന്ത്ര​വി​ദ്യ​ക​ള്‍ സ്വാ​യ​ത്ത​മാ​ക്കി​യി​രു​ന്ന അ​നീ​ഷാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെയ്‌തതെനാണ് പോലീസിന്‍റെ കണ്ടെത്തല്‍.

prp

Related posts

Leave a Reply

*