മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇടുക്കിയില്‍ ഇറക്കാനായില്ല

തൊടുപുഴ: കാലാവസ്ഥ മോശമായതിനാല്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടുക്കിയില്‍ ഇറക്കാനായില്ല. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു.

ശംഖുമുഖത്തെ വ്യോമസേന ആസ്ഥാനത്ത് നിന്നാണ് സംഘം പുറപ്പെട്ടത്. എട്ടേ മുക്കാലോടെ ഇടുക്കിയില്‍ എത്താനായിരുന്നു തീരുമാനിച്ചത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്.

കട്ടപ്പന ഗവണ്‍മെ കോളേജില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കെടുക്കേണ്ടിയിരുന്നു. മുഖ്യമന്ത്രിയ്ക്ക് എത്തിച്ചേരാനാകാഞ്ഞതിനാല്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ തന്നെ യോഗം നടക്കുമെന്ന് മന്ത്രി എംഎം മണി വ്യക്തമാക്കി.

prp

Related posts

Leave a Reply

*