തൊടുപുഴ കൂട്ടക്കൊല; ദുരൂഹത നീക്കാന്‍ ‘സ്പെക്‌ട്ര’ വരുന്നു

തൊടുപുഴ : വണ്ണപ്പുറത്ത് ​ഗൃഹനാഥനേയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി കുഴിട്ടുമൂടിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഇവരെ ആക്രമിക്കുന്നതിനിടെ പ്രതികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. ഏറെനേരത്തെ മല്‍പ്പിടിത്തത്തിന് ഒടുവിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൃഷ്ണന്‍ 20 വര്‍ഷമായി കൈയില്‍ കരുതുന്ന കത്തി ചോരപുരണ്ട നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതക ശ്രമത്തിനിടെ കൃഷ്ണന്‍റെ ഭാഗത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടായിട്ടുണ്ടായിരിക്കാമെന്നും ഈ കത്തി ഉപയോഗിച്ച്‌ പ്രതികള്‍ക്ക് പരിക്കേറ്റിരിക്കാമെന്നുമാണ് പോലീസ് നിഗമനം. ഇവിടെനിന്ന് കണ്ടെത്തിയ ചുറ്റികയും കൃഷ്ണന്‍റെ വീട്ടില്‍നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു. വീടും പരിസരവും […]

തൊടുപുഴയിലെ കൂട്ടക്കൊല: അന്വേഷണം അടുത്ത ബന്ധുവിലേക്കും

തൊടുപുഴ: വണ്ണപ്പുറത്തെ നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചിട്ടതിന് പിന്നില്‍ ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ട സംഘമാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം എന്നും പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട കൃഷ്ണന് മന്ത്രവാദമുണ്ടായിരുന്നെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി നിര്‍ണായകമാകും. അഞ്ചരയടിയോളം ഉയരവും അതിനൊത്ത വണ്ണവുമുണ്ട് കൊല്ലപ്പെട്ട കൃഷ്ണനും മകനും. അതു കൊണ്ടു തന്നെ കൊല്ലാനും മൃതദേഹങ്ങള്‍ കുഴിച്ചു മൂടാനും ഒരാള്‍ക്കൊറ്റയ്ക്കു കഴിയില്ലെന്നും പൊലീസ് വിലയിരുത്തുന്നു. മോഷണ ശ്രമം കൊലപാതകത്തിലേക്കു നയിക്കാനുള്ള സാധ്യതയെ പറ്റിയും അന്വേഷണം […]

തൊടുപുഴ കൊലപാതകത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം?

തൊടുപുഴ: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിനു ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയം. വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ടുവീട്ടില്‍ കൃഷ്ണന്‍കുട്ടി (52), ഭാര്യ സുശീല(50) മക്കളായ ആര്‍ഷ(21), അര്‍ജുന്‍ (18) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിനാണ് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടോയെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്. കൊല്ലപ്പെട്ട കൃഷ്ണന്‍കുട്ടിക്ക് വീട്ടില്‍ മന്ത്രവാദ പരിപാടികള്‍ ഉണ്ടായിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. അതുകൊണ്ടുതന്നെ ഇവരുമായി നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും യാതൊരു അടുപ്പവുമില്ലായിരുന്നു. ഒരു കുഴിയില്‍ ഒന്നിനു മുകളില്‍ മറ്റൊന്നായിട്ടാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഒറ്റപ്പെട്ട ഈ വീട്ടിലേക്കു മെയിന്‍ റോഡില്‍നിന്നു നടന്നുപോകാനുള്ള […]