തൊടുപുഴ കൂട്ടക്കൊല: 2 പേര്‍ അറസ്റ്റില്‍

തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിലായി. കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹായി, അടിമാലി സ്വദേശിയായ മന്ത്രവാദി എന്നിവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൃഷ്ണന്‍റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊല്ലപ്പെട്ടവരില്‍ ചിലരെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ചിലരെ പാതി ജീവനോടെയാണു കുഴിച്ചുമൂടിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്.

നേരത്തെ കേസില്‍ തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് പൊലീസിന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണസംഘം എത്തിയിരിക്കുന്നത്.

വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണ്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ ഓഗസ്റ്റ് ഒന്നിനാണ് വീടിന്‍റെ പുറകുവശത്തുള്ള ചാണക്കുഴിയില്‍ കുഴിച്ച്‌ മൂടിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ പുറത്ത് കാണാഞ്ഞതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലുപേരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

 

 

prp

Related posts

Leave a Reply

*