സംസ്ഥാനത്ത് വെള്ളിയാഴ്‌ചവരെ കനത്ത മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: ആഗസ്‌റ്റ്‌ 10വരെ സംസ്‌ഥാനത്ത്‌ കനത്തമഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്‌ കാലാവാസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ചിലയിടങ്ങളില്‍ 7 മുതല്‍ 11 സെന്‍റിമീറ്റര്‍ വരെ കനത്ത മഴ ലഭിക്കാം. ഇടിയോടു കൂടിയ മഴക്കൊപ്പം കനത്തകാറ്റിനും സാധ്യതയുണ്ട്‌.  തീരദേശമേഖലയില്‍ 55 മുതല്‍ 60 കിലോമിറ്റര്‍വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്‌.

കടല്‍ പ്രക്ഷുബ്‌ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌. കണ്ണൂര്‍, കോഴിക്കോട്‌, തൃശൂര്‍ ജില്ലകളില്‍ ഇടിയോടുകൂടിയ കനത്തമഴയുണ്ട്‌

prp

Related posts

Leave a Reply

*