വിമാനത്താവളത്തില്‍ പവര്‍‌ ബാങ്ക് പൊട്ടിത്തെറിച്ചു, മദ്ധ്യവയസ്‌ക അറസ്റ്റില്‍

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ പവര്‍ ബാങ്ക് എറിഞ്ഞ് പൊട്ടിത്തെറിയുണ്ടാക്കിയ മദ്ധ്യവയസ്കയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം.

സുരക്ഷാ പരിശോധനയ്‌ക്കിടെ സ്ത്രീയുടെ കൈവശം പവര്‍ ബാങ്ക് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ബാഗില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ച സ്ത്രീ പവര്‍ ബാങ്ക് നിലത്ത് എറിയുകയായിരുന്നു. നിലത്ത് വീണതിന്‍റെ ആഘാതത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി.

അറസ്റ്റ് ചെയ്ത സ്ത്രീയെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

prp

Related posts

Leave a Reply

*