‘പുന്നാരമോനെ.. എമ്പോക്കി’..! അശോകന്‍ ചെരുവിലിനെതിരെ ആഞ്ഞടിച്ച്‌ വിടി ബല്‍റാം

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശമ്പളം ദുരിതാസ്വാസ ക്യാമ്ബിലേക്ക് നല്‍കാന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആഹ്വാനത്തോട് പോസ്റ്റിലൂടെയാണ് വിടി ബല്‍റാം പ്രതികരിച്ചത്. അതേസമയം, ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍ വിഷയത്തില്‍ പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ പ്രതികരിച്ച രീതിയാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ബല്‍റാമിന്‍റെ പോസ്റ്റിന് താഴെ അദ്ദേഹത്തെ എമ്പോക്കിയെന്ന് വിളിച്ച്‌ ഒരു അധ്യാപകന്‍ പോസ്റ്റിട്ടത് അശോകന്‍ ചെരുവില്‍ ലൈക്ക് അടിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ബല്‍റാമിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത്രയും നിലവാരമില്ലാത്ത ഒരാളുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്ന് വിടി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

എന്ത് വലിയ നുണയനാണ് സിപിഎം സാംസ്ക്കാരിക സംഘടനയുടെ പ്രസിഡണ്ടായ അശോകന്‍ ചരുവില്‍ എന്നയാള്‍! എത്ര കബളിപ്പിക്കുന്ന തരത്തിലാണ് അയാള്‍ ഒരു സ്ക്രീന്‍ ഷോട്ട് സ്വന്തം വാളില്‍ ഇട്ട് രോധിക്കുന്നത്!

എന്‍റെ വാളില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ ഒരാള്‍ വന്ന് ”പുന്നാര മോനേ”, “എമ്പോക്കി” എന്നൊക്കെപ്പറഞ്ഞ് അധിക്ഷേപം നടത്തിയ കമന്‍റ് ഇദ്ദേഹം ലൈക് ചെയ്തപ്പോള്‍ അതിലെ ഔചിത്യമാണ് ദീര്‍ഘകാലമായി ഫേസ്ബുക്ക് ഫ്രണ്ടായ ഇദ്ദേഹത്തോട് ചാറ്റ് ബോക്സില്‍ ചോദിച്ചത്. ലൈക് എന്നത് പൂര്‍ണ്ണ പിന്തുണയാണ് എന്നാണല്ലോ ഫേസ്ബുക്കിലെ സിപിഎമ്മുകാരുടെ വാദം.

വ്യക്തിബന്ധം വച്ചുള്ള എന്‍റെ ചോദ്യത്തിന് ഈ സാംസ്ക്കാരിക നായകന്‍ നല്‍കിയ മറുപടിയാണ് ഞാനീ ഇടുന്ന യഥാര്‍ത്ഥ സ്ക്രീന്‍ ഷോട്ടില്‍ ഉള്ളത്. “നീ” എന്നതൊഴിച്ചാല്‍ ആ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലാത്രേ. ആ കമന്‍റിന് ഇയാള്‍ 95 മാര്‍ക്കും എ പ്ലസ് ഗ്രേഡും നല്‍കുമത്രേ. സാംസ്ക്കാരിക നായകന് പരിഹാസം പൊട്ടിയൊലിക്കുകയാണ്.

എന്നാല്‍പ്പിന്നെ ഇയാള്‍ക്ക് ഒരപാകതയും തോന്നാത്ത ആ വാക്കുകള്‍ തന്നെ പറഞ്ഞ് ഈ ഫേസ്ബുക്ക് സൗഹൃദം അവസാനിപ്പിച്ചേക്കാമെന്ന് ഞാനും കരുതി. അതിന്‍റെ പേരില്‍ നിലവാര സര്‍ട്ടിഫിക്കറ്റുമായി നടക്കുന്നവരോട് നമോവാകം.

prp

Related posts

Leave a Reply

*