കേരളാ പൊലീസിലെ ട്രോളന്മാര്‍ക്ക് എട്ടിനെ പണി കൊടുത്ത് വിടി ബല്‍റാം; ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ചു

കൊച്ചി: കേരളാ പൊലീസിലെ ട്രോളന്മാര്‍ക്ക് എട്ടിനെ പണികിട്ടി എന്നു പറയാതെ വയ്യ. ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കേരളാ പൊലീസ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. പോസ്റ്റിനെതിരെ വി ടി ബല്‍റാം എംഎല്‍എ രംഗത്ത് വന്നു. ഇതോടെ കേരളാ പൊലീസിലെ ട്രോളന്മാര്‍ പോസ്റ്റ് പിന്‍വലിച്ചു. ഇരുവശവും വൃക്ഷങ്ങള്‍ നിറഞ്ഞ പ്രകൃതിരമണീയമായ റോഡിന്‍റെ ഒരു വശത്ത് നടി സണ്ണി ലിയോണിന്‍റെ ചിത്രമുള്ള പരസ്യത്തിന്‍റെ ഹോര്‍ഡിംഗുള്ള പോസ്റ്റാണ് ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഉപയോഗിച്ചത്. ഇതിനെതിരെയാണ് […]

തെറിവിളിക്കാനുള്ള ലൈസന്‍സ് ആരാണ് ബല്‍റാമിന് നല്‍കിയത്? മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തിരുത്തണം: എംബി രാജേഷ്

പാലക്കാട്: എഴുത്തുകാരി കെ ആര്‍ മീരക്കെതിരെ വിടി ബല്‍റാം എംഎല്‍എ നടത്തിയത് തരംതാഴ്ന്ന രാമര്‍ശങ്ങളെന്ന് എംബി രാജേഷ് എംപി. തെറിവിളിക്കാനുളള ലൈസന്‍സ് ആരാണ് എംഎല്‍എക്ക് നല്‍കിയതെന്ന് രാജേഷ് ചോദിച്ചു. വിവേകമുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ തിരുത്തണമെന്നും രാജേഷ് പാലക്കാട്ട് ആവശ്യപ്പെട്ടു. തെറിവിളിക്കാന്‍ ലൈസന്‍സില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ കയറൂരി വിട്ടിരിക്കുകയാണോയെന്ന് എംബി രാജേഷ് ചോദിച്ചു. എഴുത്തുകാരി കെആര്‍ മീരയും വിടി ബല്‍റാമും തമ്മില്‍ ഫെയ്‌സ്ബുക്കില്‍ നടന്ന വാക്‌പോരിന് പിന്നാലെയാണ് എംബി രാജേഷിന്‍റെ വിമര്‍ശനം വന്നിരിക്കുന്നത്. പെരിയ […]

കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണം: വി.ടി ബല്‍റാം

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം തുടക്കം മുതല്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് വിടി ബല്‍റാം എംഎല്‍എ. കൊലപാതകത്തിന് ദിവസങ്ങള്‍ മാത്രം മുന്‍പ് സ്ഥലത്ത് വന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തിയ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്നും ബല്‍റാം ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത റോബോ പൊലീസിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയാണ് ബല്‍റാം കുറിപ്പെഴുതിയിരിക്കുന്നത്. വി.ടി […]

ജെയ്‌ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുക: വി.ടി. ബല്‍റാം

പാലക്കാട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനെ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി താരതമ്യപ്പെടുത്തി വി.ടി.ബല്‍റാം എംഎല്‍എ. ജെയ്‌ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുകയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രന്‍ഡിംഗായ ‘ #CPM terror’ എന്ന ഹാഷ് ടാഗും ബല്‍റാം പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് കാസര്‍ഗോഡ് പെരിയയില്‍ വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ ആണ് മരിച്ചത്. കാറില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി […]

പ്രളയ സമയത്ത് രാഷ്ട്രീയം പറയാമോയെന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യം: വി.ടി ബല്‍റാം

തിരുവനന്തപുരം: പ്രളയ സമയത്ത് രാഷ്ട്രീയം പറയാമോയെന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം. പ്രളയം മഹാപ്രളയമായി മാറിയതിന് പിറകിലെ സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടും ഡാം മാനേജ്‌മെന്‍റിലെ വീഴ്ചകളും ചര്‍ച്ച ചെയ്തത് പോലെ ഈ ഭീകരാക്രമണത്തിന് വഴിവച്ചത് കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍റലിജന്‍സ് പരാജയമാണോ എന്ന ചര്‍ച്ച ഒരു ജനാധിപത്യത്തില്‍ സ്വാഭാവികമായി നാളെ ഉയര്‍ന്നുവരുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബല്‍റാം കുറിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം പ്രളയത്തിന്‍റെ സമയത്ത് രാഷ്ട്രീയം […]

നമ്മുടേത് തൊലിപ്പുറത്തുള്ള നവോത്ഥാനനാട്യം: സംവരണ ബില്ലിനെ വിമര്‍ശിച്ച് ബല്‍റാം

പാലക്കാട്: മുന്നോക്കക്കാരിലെ പിന്നോക്കവിഭാഗത്തിന് സംവരണം അനുവദിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കിയതില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്‍റെ വിഷയത്തില്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറച്ചു. സംവരണബില്ലിന് അനുകൂലമായി കോണ്‍ഗ്രസും വോട്ട് ചെയ്തതോടെയാണ് പാര്‍ട്ടി നിലപാടിനെ കൂടി വിമര്‍ശിച്ചു കൊണ്ട് ബല്‍റാം രംഗത്തു വന്നത്. സംവരണബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത ഇ.ടി.മുഹമ്മദ് ബഷീറിന് വോട്ട് ചെയ്യാനും അദ്ദേഹത്തിന്‍റെ […]

പിണറായി സര്‍ക്കാര്‍ മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുകയാണോ?: വി ടി ബല്‍റാം

കൊച്ചി: ശബരിമല വിഷയത്തില്‍ വിവാദ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ടാണ് തയ്യാറകാത്തതെന്ന് എംഎല്‍എ വിടി ബല്‍റാം. അതോ പതിവ് പോലെ വഴിമരുന്ന് ഇട്ടുകൊടുക്കേണ്ടെന്ന ന്യായം പറഞ്ഞ് മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ എന്നാണ് അറിയാനുള്ളതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കണമെന്നും ഗൂഡാലോചനയേക്കുറിച്ച്‌ ഉന്നതതല അന്വേഷണം നടത്തണമെന്നും […]

രൂപ മൂവായിരം ചെലവായാലെന്താ, മോദിജീക്ക് കാര്യം പിടികിട്ടിയല്ലോ: വി.ടി. ബല്‍റാം

തിരുവനന്തപുരം: മൂവായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തത് വിദേശമാദ്ധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്രയും പൈസ മുടക്കി പ്രതിമ നിര്‍മിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശനവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ചൈനീസ് നിര്‍മിത വസ്‌തുക്കള്‍ ഉപയോഗിച്ച്‌ പ്രതിമ നിര്‍മിച്ചതിനെ കളിയാക്കി വി.ടി.ബല്‍റാം നടത്തിയ പരാമര്‍ശങ്ങളും നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് വി.ടി.ബല്‍റാം. രൂപ മൂവായിരം മുടക്കിയാലും സാരമില്ല, […]

രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്‍റെ നേതാവ്: വി.ടി ബല്‍റാം

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പന്തളം രാജകുടുംബത്തിനും സംഘപരിവാറിനും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വി.ടി ബല്‍റാം എംഎല്‍എ. രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്‍റെ നേതാവ് എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ചാനല്‍ ചര്‍ച്ചകളിലും മറ്റും സംഘപരിവാറിനും രാജകുടുംബത്തിനും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയും അദ്ദേഹം വിമര്‍ശിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം  ”ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിര്‍ത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു […]

‘പുന്നാരമോനെ.. എമ്പോക്കി’..! അശോകന്‍ ചെരുവിലിനെതിരെ ആഞ്ഞടിച്ച്‌ വിടി ബല്‍റാം

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശമ്പളം ദുരിതാസ്വാസ ക്യാമ്ബിലേക്ക് നല്‍കാന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആഹ്വാനത്തോട് പോസ്റ്റിലൂടെയാണ് വിടി ബല്‍റാം പ്രതികരിച്ചത്. അതേസമയം, ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ പ്രതികരിച്ച രീതിയാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ബല്‍റാമിന്‍റെ പോസ്റ്റിന് താഴെ അദ്ദേഹത്തെ എമ്പോക്കിയെന്ന് വിളിച്ച്‌ ഒരു അധ്യാപകന്‍ പോസ്റ്റിട്ടത് അശോകന്‍ ചെരുവില്‍ ലൈക്ക് അടിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ബല്‍റാമിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത്രയും […]