രൂപ മൂവായിരം ചെലവായാലെന്താ, മോദിജീക്ക് കാര്യം പിടികിട്ടിയല്ലോ: വി.ടി. ബല്‍റാം

തിരുവനന്തപുരം: മൂവായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തത് വിദേശമാദ്ധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്രയും പൈസ മുടക്കി പ്രതിമ നിര്‍മിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശനവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

ചൈനീസ് നിര്‍മിത വസ്‌തുക്കള്‍ ഉപയോഗിച്ച്‌ പ്രതിമ നിര്‍മിച്ചതിനെ കളിയാക്കി വി.ടി.ബല്‍റാം നടത്തിയ പരാമര്‍ശങ്ങളും നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് വി.ടി.ബല്‍റാം.

രൂപ മൂവായിരം മുടക്കിയാലും സാരമില്ല, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മുമ്പില്‍ ആര്‍.എസ്.എസുകാരനായ ഒരാളുടെ യഥാര്‍ത്ഥ വലുപ്പമെന്തെന്ന് മോദിജിക്ക് സ്വയം ബോധ്യപ്പെട്ടല്ലോ എന്നായിരുന്നു ബല്‍റാമിന്‍റെ പോസ്‌റ്റ്.

What if Rs 3000 crores were to be spent, when one could get a personal realisation of the stature of an RSS guy in front…

Posted by VT Balram on Wednesday, October 31, 2018

 

prp

Related posts

Leave a Reply

*