സി.പി.എം പ്രവര്‍ത്തകന്‍റെ കൊലപാതകം ഭീകരപ്രവര്‍ത്തനമായി കാണണമെന്ന് ബല്‍റാം

തിരുവനന്തപുരം: കാസര്‍കോട് സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധിഖിന്‍റെ കൊലപാതകം ഭീകരപ്രവര്‍ത്തനമായി കാണണമെന്ന് എം.എല്‍.എ വി.ടി ബല്‍റാം. ആര്‍.എസ്.എസിന്‍റെ കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്ത് നേതാക്കന്മാരെ അറസ്റ്റ് ചെയ്ത്‌ ചോദ്യം ചെയ്യണമെന്നും ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം കാസര്‍ക്കോട് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പേര് അബൂബക്കര്‍ സിദ്ധിഖ്. മഹാരാജാസിലെ അഭിമന്യുവിന്‍റെ ഏതാണ്ട് അതേ പ്രായം. വാര്‍ത്തകളില്‍ കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്‌ക്കാരിക പ്രസ്ഥാനമായ […]

മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിവാദത്തില്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി വിടി ബല്‍റാം

കോഴിക്കോട്:  മെഡിക്കല്‍ ബില്‍ നിയമസഭയില്‍ പാസാക്കാന്‍ പിന്തുണ നല്‍കിയ പ്രതിപക്ഷത്തെ വിമര്‍ശിച്ചതിന്‍റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന പരിഹാസങ്ങള്‍ക്ക് തിരിച്ചടിച്ച്‌ വിടി ബല്‍റാം രംഗത്ത്. ബില്ലിനെതിരായ തന്‍റെ നിലപാട് ലൈക്കുകള്‍ക്ക് വേണ്ടിയാണെന്ന റോജി എം ജോണിന്റെ പ്രസ്താവനയ്ക്കാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം മറുപടി നല്‍കിയിരിക്കുന്നത്. ലൈക്ക്‌ തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്‌, മൊത്തം ഷോ ഓഫാണ്‌, സഹായിക്കണം ബ്ലീസ്‌ Posted by VT Balram on Sunday, April 8, 2018 ചുരുങ്ങിയ വാക്കുകളില്‍ […]

ഫാറൂഖ് കോളേജ് അധ്യാപകനെ അനുകൂലിച്ച് വി ടി ബല്‍റാം

കോഴിക്കോട്: അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഫാറൂഖ് കോളേജ് അധ്യാപകനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസെടുത്ത ഭരണകൂട നീക്കം അമിതാധികാര പ്രവണതയെന്ന് വി ടി ബല്‍റാം എംഎല്‍എ. ചര്‍ച്ച ചെയ്യുകയും പുച്ഛിച്ച്‌ തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായമാണിത്. ഇതിനെ നിയമത്തിന്‍റെ കാര്‍ക്കശ്യം ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുന്ന നടപടിയോട് യോജിക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.  തന്‍റെ ഫെയ്സ്ബുക് പേജിലൂടെയാണ്  ബല്‍റാം ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം ഫാറൂഖ് കോളേജ് അധ്യാപകന്‍ ജൗഹറിന്‍റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെയാണ്. തന്‍റെ മതത്തിന്‍റെയോ അതിന്‍റെ […]

എകെജിയ്ക്കെതിരെയുള്ള വി ടി ബല്‍റാമിന്‍റെ പരാമര്‍ശം; സോഷ്യല്‍ മീഡിയയില്‍ ഇന്ന്‍ കരിദിനം

തിരുവനന്തപുരം: എകെജിയ്ക്കെതിരെയുള്ള വിടി ബല്‍റാം എംഎല്‍എയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് കരിദിനം ആചരിക്കും. എകെജിയ്ക്കെതിരെയുള്ള ബല്‍റാമിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയും പ്രതിഷേധത്തില്‍ അണിചേരുന്നത്. സംഭവത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ഇന്ന് പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റി കറുപ്പ് നിറമാക്കും. സോഷ്യല്‍ മീഡിയയുടെ കറുപ്പണിഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിനെ പരിഹസിച്ചുകൊണ്ട് ബല്‍റാം രംഗത്തെത്തിയിരുന്നു. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണ്ണബോധമാണെന്നും ബല്‍റാം പരിഹസിക്കുന്നു. #blackday, #balramlies, #balramshouldapologize തുടങ്ങിയ […]

തൃത്താല നിയോജകമണ്ഡലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു

പാലക്കാട്​: വി. ടി ബല്‍റാം എം.എല്‍.എക്ക്​ പിന്തുണ അര്‍പ്പിച്ച്‌​ യു.ഡി.എഫ് തൃത്താല നിയോജകമണ്ഡലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം തൃത്താലയില്‍ ബല്‍റാം പങ്കെടുത്ത പരിപാടിക്കെതിരെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്നാണ്​ യു.ഡി.എഫിന്‍റെ ഹര്‍ത്താല്‍. വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബല്‍റാം മാപ്പു പറയുന്നത് വരെ എം.എല്‍.എയെ തടയുന്നതുള്‍പ്പടെയുള്ള സമരം തുടരുമെന്നാണ് ഇന്നലെ സി.പി.എം പ്രഖ്യാപിച്ചത്. എന്നാല്‍, സി.പി.എമ്മിന്‍റെ ഭീഷണിക്ക് മുമ്ബില്‍ ഭയക്കില്ലെന്നും എംഎല്‍എയുടെ […]

വി ടി ബല്‍റാമിനെതിരെ ചീമുട്ടയേറും കയ്യേറ്റശ്രമവും

പാലക്കാട്: എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച്‌ വിവാദത്തിലായ തൃത്താല എം എല്‍ എ വി ടി ബല്‍റാമിനെതിരെ ചീമുട്ടയേറും കയ്യേറ്റശ്രമവും. പാലക്കാട് കൂറ്റനാട് വച്ചാണ് ബല്‍റാമിനെതിരെ കയ്യേറ്റമുണ്ടായത്. സ്വകാര്യ ലാബിന്‍റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എം എല്‍ എ. ഇതിനിടെ സി പി എം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്- സി പി എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എന്നാല്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചില്ല.  പൊലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  

എകെജിയെ അധിക്ഷേപിച്ച വിടി ബല്‍റാമിന് വിമര്‍ശനവുമായി അനൂപ് ചന്ദ്രന്‍

കോഴിക്കോട്: എകെജിയെ അധിക്ഷേപിച്ച വിവാദത്തില്‍ വിടി ബല്‍റാമിന് നേര്‍ക്ക് തുടക്കം മുതല്‍ക്കേ ഉയരുന്നത് രണ്ട് പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. ഒന്നാമത്തേത് എകെജിയെ ബാലപീഡനകനെന്ന് വിളിക്കുന്നതിനുള്ള തെളിവ് എന്താണ് ? രണ്ടാമത്തേത് എകെജിയുടെ ആത്മകഥയില്ലാത്ത കാര്യം തെറ്റായി പറഞ്ഞത് എന്തിനാണ്? ഈ രണ്ട് ചോദ്യങ്ങള്‍ക്കും വി. ടി ബല്‍റാം ഇതുവരെ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. അതിന് പകരം മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനത്തിന് പരിഹാസരൂപത്തില്‍ മറുപടി നല്‍കുകയും മുതിര്‍ന്ന സിപിഎം നേതാവും ഭരണ പരിഷ്ക്കാര കമ്മീഷന്‍ അദ്ധ്യക്ഷനുമായ വിഎസ് അച്യുതാനന്ദനെ […]