എകെജിയെ അധിക്ഷേപിച്ച വിടി ബല്‍റാമിന് വിമര്‍ശനവുമായി അനൂപ് ചന്ദ്രന്‍

കോഴിക്കോട്: എകെജിയെ അധിക്ഷേപിച്ച വിവാദത്തില്‍ വിടി ബല്‍റാമിന് നേര്‍ക്ക് തുടക്കം മുതല്‍ക്കേ ഉയരുന്നത് രണ്ട് പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. ഒന്നാമത്തേത് എകെജിയെ ബാലപീഡനകനെന്ന് വിളിക്കുന്നതിനുള്ള തെളിവ് എന്താണ് ? രണ്ടാമത്തേത് എകെജിയുടെ ആത്മകഥയില്ലാത്ത കാര്യം തെറ്റായി പറഞ്ഞത് എന്തിനാണ്? ഈ രണ്ട് ചോദ്യങ്ങള്‍ക്കും വി. ടി ബല്‍റാം ഇതുവരെ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.

അതിന് പകരം മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനത്തിന് പരിഹാസരൂപത്തില്‍ മറുപടി നല്‍കുകയും മുതിര്‍ന്ന സിപിഎം നേതാവും ഭരണ പരിഷ്ക്കാര കമ്മീഷന്‍ അദ്ധ്യക്ഷനുമായ വിഎസ് അച്യുതാനന്ദനെ ഒളിഞ്ഞ് നോട്ടക്കാരനെന്ന് വിളിച്ച്‌ രംഗത്ത് വരികയുമാണുണ്ടായത്. വിടി ബല്‍റാമിന് എതിരെ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ അനൂപ് ചന്ദ്രന്‍.

ഫേസ്ബുക്ക് ലൈവിലാണ് ബല്‍റാമിനെ വിമര്‍ശിച്ച്‌ അനൂപ് ചന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്.

 

Related posts

Leave a Reply

*