വി ടി ബല്‍റാമിനെതിരെ ചീമുട്ടയേറും കയ്യേറ്റശ്രമവും

പാലക്കാട്: എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച്‌ വിവാദത്തിലായ തൃത്താല എം എല്‍ എ വി ടി ബല്‍റാമിനെതിരെ ചീമുട്ടയേറും കയ്യേറ്റശ്രമവും. പാലക്കാട് കൂറ്റനാട് വച്ചാണ് ബല്‍റാമിനെതിരെ കയ്യേറ്റമുണ്ടായത്.

സ്വകാര്യ ലാബിന്‍റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എം എല്‍ എ. ഇതിനിടെ സി പി എം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്- സി പി എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

എന്നാല്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചില്ല.  പൊലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.
കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

prp

Related posts

Leave a Reply

*