പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി നടന് ചിമ്പു. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മോദിയെ കണ്ടാല്‍ എന്ത് ചോദിക്കുമെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിനാണ് ചിമ്പുവിന്റെ മറുപടി.
ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍’ എന്നായിരിക്കും മോദിയോട് ചോദിക്കുകയെന്നാണ് ചിമ്പു ചിരിച്ചുകൊണ്ട് പറഞ്ഞത്. നോട്ട് നിരോധനത്തിന്റെ സമയത്തും മോദിക്കെതിരെ ചിമ്പു രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചിമ്പുവിന്റെ ഈ വീഡിയോയും വൈറലാകുന്നത്.
നേരത്തെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ചിമ്പു ആലപിച്ച ഗാനം വൈറലായിരുന്നു. ഡിമൊണെറ്റൈസേഷന് ആന്തം എന്ന പാട്ടായിരുന്ന അത്. നോട്ട് നിരോധനം പെട്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടും ബാങ്കില്‍ നിരോധിച്ച നോട്ട് മാറ്റിയെടുക്കാനുള്ള നീണ്ട ക്യൂവില്‍ നില്‍ക്കുന്നതുമെല്ലാമാണ് പാട്ടില്‍ ദൃശ്യവത്കരിച്ചത്.

