പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി നടന്‍ ചിമ്പു. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മോദിയെ കണ്ടാല്‍ എന്ത് ചോദിക്കുമെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിനാണ് ചിമ്പുവിന്‍റെ മറുപടി. ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍’ എന്നായിരിക്കും മോദിയോട് ചോദിക്കുകയെന്നാണ് ചിമ്പു ചിരിച്ചുകൊണ്ട് പറഞ്ഞത്. നോട്ട് നിരോധനത്തിന്‍റെ സമയത്തും മോദിക്കെതിരെ ചിമ്പു രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചിമ്പുവിന്‍റെ ഈ വീഡിയോയും വൈറലാകുന്നത്. നേരത്തെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ചിമ്പു ആലപിച്ച ഗാനം വൈറലായിരുന്നു. ഡിമൊണെറ്റൈസേഷന്‍ ആന്തം എന്ന പാട്ടായിരുന്ന അത്. നോട്ട് […]
Tag: chimbu
ആരാധകന്‍ മരിച്ചു; തെരുവില്‍ ആദരാഞ്ജലി പോസ്റ്റര്‍ ഒട്ടിക്കാനെത്തി ചിമ്പു
ആരാധകന്‍ മരിച്ചപ്പോള്‍ സൂപ്പര്‍ താരം ചിമ്പുവും പോസ്റ്റര്‍ ഒട്ടിക്കാനെത്തിയതിന്‍റെ അമ്പരപ്പിലാണ് ആരാധകര്‍. മതന്‍ എന്ന യുവാവിന്‍റെ മരണത്തില്‍ ആദരാഞ്ജലി പോസ്റ്ററുകള്‍ ഒട്ടിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍. അതുവഴി കാറില്‍പോയ ചിമ്പു ഇത് കണ്ടതോടെ വണ്ടി നിര്‍ത്തി. സുഹൃത്തുക്കള്‍ക്കൊപ്പം ചര്‍ന്ന് മതന്‍റെ പോസ്റ്റര്‍ ചിമ്പുവും മതിലില്‍ പതിച്ചു. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. മണിരത്നം ഒരുക്കുന്ന ചെക്ക സിവന്ത വാനം എന്ന ചിത്രത്തിലാണ് ചിമ്പു ഇപ്പോള്‍ അഭിനയിക്കുന്നത്. സാമൂഹ്യപ്രശ്‌നങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്ന താരമാണ് അദ്ദേഹം. കാവേരി പ്രശ്‌നത്തില്‍ […]


