ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ പവര്‍ ബാങ്ക് എറിഞ്ഞ് പൊട്ടിത്തെറിയുണ്ടാക്കിയ മദ്ധ്യവയസ്കയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സുരക്ഷാ പരിശോധനയ്‌ക്കിടെ സ്ത്രീയുടെ കൈവശം പവര്‍ ബാങ്ക് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ബാഗില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ച സ്ത്രീ പവര്‍ ബാങ്ക് നിലത്ത് എറിയുകയായിരുന്നു. നിലത്ത് വീണതിന്‍റെ ആഘാതത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി. അറസ്റ്റ് ചെയ്ത സ്ത്രീയെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് […]
Tag: power bank
പവര്‍ ബാങ്ക് പെട്ടിത്തെറിച്ചു; ഉപഭോക്താവിന് 1.35 ലക്ഷം നഷ്ട പരിഹാരം
ന്യൂഡല്‍ഹി: പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉപഭോക്താവിന് 1.35 ലക്ഷം രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. ഛണ്ഡിഗഡിലെ അങ്കിത് മാഹാജനാണ് കോടതിയെ സമീപിച്ചത്. പവര്‍ ബാങ്ക് ഉല്‍പ്പാദകരും ഓണ്‍ലൈന്‍ വെബ്‌സൈറ്റുമാണ് പണം നല്‍കേണ്ടത് എന്നാണ് ഛണ്ഡിഗഡിലെ കണ്‍സ്യൂമര്‍ ഫോറത്തിന്‍റെ വിധി. 1699 രൂപ കൊടുത്ത് ആംബ്രെയിന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ആംബ്രെയ്ന്‍ പി 200 എന്ന 20800 എംഎഎച്ചിന്‍റെ പവര്‍ ബാങ്കാണ് സ്‌നാപ്ഡീല്‍ ഡോട് കോം വഴി അങ്കിത് വാങ്ങിയത്. ഇതിന്‍റെ യുഎസ്ബി […]
വിമാനത്തില്‍ പവര്‍ബാങ്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം
കൊച്ചി: വിമാനത്തില്‍ പവര്‍ബാങ്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര വ്യോമ-സുരക്ഷാ വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത് . ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇനി മുതല്‍ ചെക്ക് ഇന്‍ ബാഗേജുകളില്‍ പവര്‍ ബാങ്ക് അനുവദിക്കില്ല. ഹാന്‍ഡ് ബാഗേജുകളില്‍ വേണം ഇവ ഉള്‍പ്പെടുത്താന്‍. പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ രണ്ട് ബാഗേജുകളിലും കൊണ്ടുപോകുന്നതിനും ബി.സി.എ.എസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിലെ പല വിമാനത്താവളങ്ങളിലേയും സെക്യൂരിറ്റീസ് വിഭാഗം, സംശയാസ്പദമായ രീതിയില്‍ കടത്തിയ, പവര്‍ […]



