മുല്ലപ്പെരിയാര്‍ തകര്‍ന്നെന്ന വ്യാജ സന്ദേശം; യുവാവ് അറസ്റ്റില്‍

തി​രു​വ​ന​ന്ത​പു​രം: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്‌റ്റില്‍. നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

വ്യാ​ജ പ്ര​ച​ര​ണ പോ​സ്റ്റു​ക​ളെ കു​റി​ച്ച്‌ സൈ​ബ​ര്‍ ഡോം ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഐ.​ജി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സന്ദേശത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഒരു ഭാഗം തകര്‍ന്നതായാണ് ഇയാള്‍ പ്രചരിപ്പിച്ചത്.ശബ്‌ദസന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തരാവുകയായിരുന്നു. തുടര്‍ന്ന്, പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

prp

Related posts

Leave a Reply

*