വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ക്ക് വന്‍ നികുതി

തിരുവനന്തപുരം: വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ക്ക് വന്‍ നികുതി. നിരവധി ലോഡ് സാധനങ്ങള്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ ശേഖരിച്ച്‌ അയച്ച വസ്ത്രം, ഭക്ഷണം, മറ്റ് അത്യാവിശ്യ സാധനങ്ങള്‍ എന്നിവയാണ് നികുതിയുടെ പേരില്‍ തടഞ്ഞ് വെച്ചിരിക്കുന്നത്.

പ്രത്യേക പരിഗണനയെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ബിഹാറിനും കശ്മീരിനും നല്‍കിയ പ്രത്യേക ഇളവ് കേരളത്തിനില്ല. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിട്ട് നാല് ദിവസമായെങ്കിലും നടപടിയൊന്നുമില്ല.

അതേസമയം, പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ന്‍ ഏ​ല്ലാ​വ​രും തയാറാകണമെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും സ​മാ​ജ്‌വാദി പാ​ര്‍​ട്ടി നേ​താ​വു​മാ​യ അഖി​ലേ​ഷ് യാ​ദ​വ് പറഞ്ഞു. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​താ​ക്ക​ള്‍​ക്കും ഇ​തു​സം​ബ​ന്ധി​ച്ച നിര്‍ദേ​ശം അ​ദ്ദേ​ഹം ന​ല്‍​കി.

സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നു പു​റ​മേ മ​റ്റു സ​ഹാ​യ​ങ്ങ​ള്‍​കൂ​ടി ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആവശ്യ​പ്പെ​ട്ടു. കേ​ര​ളം വ​ലി​യ ദു​ര​ന്ത​മാ​ണ് നേ​രി​ടു​ന്ന​ത്. താ​നും ഭാ​ര്യ​യും കേ​ര​ള​ത്തി​ലേ​ക്ക് സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. മ​രു​ന്നും ഭ​ക്ഷ​ണ​വു​മാ​യി കേരളത്തിലേ​ക്ക് പു​റ​പ്പെ​ടാ​ന്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ഖി​ലേ​ഷ് യാ​ദ​വ് കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*