വിജയ് സേതുപതി ഇരട്ട വേഷത്തിലെത്തുന്ന സീതാകതിയുടെ റിലീസ് തീയതി പുറത്തുവിട്ടു

വിജയ് സേതുപതി ഇരട്ട വേഷത്തിലെത്തുന്ന ‘സീതാകതി’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 5ന് തിയറ്ററുകളിലെത്തും.

ഇരട്ടവേഷങ്ങളില്‍ ഒന്നില്‍ വിജയ് സേതുപതി ഒരു വൃദ്ധന്റെ വേഷത്തില്‍ ആണ് അഭിനയിക്കുന്നത്. വിജയ് സേതുപതി തന്നെ നായകനായ ‘നടുവിലെ കൊഞ്ചം പാകത്തെ കാണോം’ എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകന്‍ ആണ് ബാലാജി.

അയ്യ, വെറ്ററന്‍ കുമാര്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. പാഷന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ജെ മഹേന്ദ്രനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ അര്‍ച്ചന, രമ്യ നമ്പീശന്‍, പാര്‍വതി നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗോവിന്ദ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

prp

Related posts

Leave a Reply

*