പ്രളയബാധിതര്‍ക്ക് ആശ്വാസം പകര്‍ന്ന് ഊരാളി മ്യൂസിക് ബാന്‍ഡ്

തിരുവല്ല: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിലും കോളനികളിലും എത്തി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം പകര്‍ന്ന് കേരളത്തിലെ ഏറ്റവും പ്രശസ്ത മ്യൂസിക്ക് ബാന്‍ഡായ ഊരാളി. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിലാണ് ഊരാളി സംഘം പ്രളയബാധിതര്‍ക്ക് മാനസിക ഉല്ലാസം പകരാനായി ജില്ലയിലെത്തിയത്. തൃശൂര്‍ ഊരാളി മാര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സജി, ജെയ്‌ജെ, മല്ലു എന്നിവര്‍ പങ്കെടുത്തു. ആറന്‍മുള എഴിക്കാട് കോളനി, ഇരവിപേരൂര്‍ മുട്ടുമ്ബുറം കോളനി, തെക്കേമല പന്നിവേലിച്ചിറ കോളനി, കടപ്ര കണ്ണശ്ശ സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂള്‍, […]

ദുരിതാശ്വാസ ക്യാമ്പിലെത്തിയ ടൂത്ത് ബ്രഷ് നിര്‍മിച്ചത് 1988ല്‍..!

തിരുവനന്തപുരം: അധികൃതര്‍ ആവര്‍‌ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും തങ്ങളുടെ പഴയ സാധനങ്ങള്‍ ഒഴിവാക്കാനുള്ള അവസരമായി ദുരിതാശ്വാസ ക്യാമ്പുകളെ കാണുന്നതായി ആക്ഷേപം. ആലപ്പുഴ അര്‍ത്തുങ്കല്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ദിവസം ലഭിച്ച സാധനങ്ങള്‍ ഇത്തരം പ്രവണതകള്‍ക്ക് ഏറ്റവും മികച്ച ഉദാഹരണമാണ്. ഇവിടേക്കെത്തിയ സാധനങ്ങളുടെ കൂട്ടത്തില്‍ 30 വര്‍ഷം പഴക്കമുള്ള ടൂത്ത് ബ്രഷ് കൂടി ഉള്‍പ്പെട്ടതാണ് സന്നദ്ധസേവകരെയും അധികൃതരെയും ഒരുപോലെ ആശയക്കുഴപ്പത്തി ലാക്കിയത്.  1988 മെയ് മാസം നിര്‍മിച്ച ഈ ടൂത്ത് ബ്രഷിന്‍റെ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത് […]

കുട്ടനാട്ടില്‍ ശുചീകരണ യജ്ഞത്തിന് നാളെ തുടക്കമാകും

ആലപ്പുഴ: പ്രളയക്കെടുതിയില്‍ നാശം സംഭവിച്ച കുട്ടനാട്ടിലെ വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കാനുള്ള ബൃഹദ്യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരും അല്ലാത്തവരുമായ 55000 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണയജ്ഞത്തിനാണ് തുടക്കമിടുന്നത്. കേരളം കണ്ട ഏറ്റവും വലിയ ശുചീകരണപദ്ധതിയായിരിക്കും ഇത്. ഓഗസ്റ്റ് 31ഓടെ ക്യാംപുകളില്‍ കഴിയുന്ന പരമാവധി കുട്ടനാട്ടുകാരെ വീടുകളില്‍ എത്തിക്കുകയാണ്  ലക്ഷ്യമെന്ന് മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും പറഞ്ഞു. ക്യാംപില്‍ കഴിയുന്ന കുട്ടികളും പ്രായമായവരും ആരോഗ്യപ്രശ്‌നമുള്ളവരും ഒഴികെയുള്ള മുഴുവന്‍ കുട്ടനാട്ടുകാരും ദൗത്യത്തിള്‍ പങ്കാളികളാകും. ചൊവ്വാഴ്ച തുടങ്ങി ഓഗസ്റ്റ് […]

ക്യാമ്പിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതായി പരാതി

തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായി ജനങ്ങള്‍ സ്വരൂപിച്ച ഭക്ഷ്യവസ്തുക്കള്‍ അനധികൃതമായി കടത്താന്‍ ശ്രമം. ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിച്ച ഭക്ഷ്യവസ്തുക്കളാണ് കടത്താന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. തൃശ്ശൂര്‍ കേച്ചേരിയിലാണ് സംഭവം. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണസംഘത്തിലേക്ക് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതായാണ് നാട്ടുകാര്‍ ആരോപിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ക്ക് വന്‍ നികുതി

തിരുവനന്തപുരം: വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ക്ക് വന്‍ നികുതി. നിരവധി ലോഡ് സാധനങ്ങള്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ ശേഖരിച്ച്‌ അയച്ച വസ്ത്രം, ഭക്ഷണം, മറ്റ് അത്യാവിശ്യ സാധനങ്ങള്‍ എന്നിവയാണ് നികുതിയുടെ പേരില്‍ തടഞ്ഞ് വെച്ചിരിക്കുന്നത്. പ്രത്യേക പരിഗണനയെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ബിഹാറിനും കശ്മീരിനും നല്‍കിയ പ്രത്യേക ഇളവ് കേരളത്തിനില്ല. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിട്ട് നാല് ദിവസമായെങ്കിലും നടപടിയൊന്നുമില്ല. അതേസമയം, പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ന്‍ ഏ​ല്ലാ​വ​രും തയാറാകണമെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് […]