യൂട്യൂബില്‍ നോക്കി പ്രസവമെടുക്കുന്നതിനിടെ യുവതി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ: യൂട്യൂബില്‍ നോക്കി പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. ഭര്‍ത്താവ് അറസ്റ്റില്‍. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവമാണു അപകട കാരണം. ആരോഗ്യനില വഷളായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തിരുപ്പൂര്‍ സ്വദേശിയായ കൃതിക(28) എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ രണ്ടാം പ്രസവം ആയിരുന്നു ഇത്. പ്രസവ സമയത്ത് യുവതിയുടെ അടുത്ത് ഭര്‍ത്താവും രണ്ട് സുഹൃത്തുക്കളുമായിരുന്നു ഉണ്ടായിരുന്നത്. ഇവരാരും ഇക്കാര്യത്തില്‍ അത്ര വൈദഗ്ധ്യം ഉണ്ടായിരുന്നവര്‍ അല്ല. യൂട്യൂബ് വീഡിയോ അനുസരിച്ച് യുവതിക്ക് വേണ്ട പരിചരണം നല്‍കുകയായിരുന്നു […]

കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവം; 3 പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ലോറി ഡ്രൈവറെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് ലോറി സമരാനുകൂലികളുടെ കല്ലേറില്‍ മരിച്ചത്. സംഭവത്തില്‍ കസബ പോലീസാണ് പ്രതികളെ കസ്റ്റഡയിയിലെടുത്തത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പച്ചക്കറിയുമായി വന്നതായിരുന്നു ലോറി. സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ പച്ചക്കറി ലോറികളും തടയുമെന്ന് പറഞ്ഞിരുന്നു. അതിന്‍റെ ഭാഗമായാണ് പതിനഞ്ചോളം വരുന്ന സംഘം ലോറിക്ക് നേരെ ആക്രമണം നടത്തിയത്.കല്ലേറില്‍ ലോറിയുടെ ഗ്ലാസ് തകര്‍ന്ന് പരുക്കേറ്റാണ് […]

തൃശ്ശൂരില്‍ പെണ്‍വാണിഭം; സിനിമാ-സീരിയല്‍ താരങ്ങള്‍ പിടിയില്‍

തൃശ്ശൂര്‍: പൂങ്കുന്നത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരിയായ കൊട്ടാരക്കര സ്വദേശിനിയായ ആനി (ലക്ഷ്മി45), പീച്ചി സ്വദേശി ഹരിപ്രസാദ് (25), പെരുമ്പിലാവ് സ്വദേശി ധനേഷ് (28) എന്നിവരും തിരുവനന്തപുരം, ഷൊര്‍ണൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടികള്‍ സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരാണ്. പൂങ്കുന്നത്ത് ഉദയനഗര്‍ അവന്യൂ റോഡിലെ ഇരുനിലവീട് വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ജോലിയുള്ള സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലുള്ളവര്‍ക്ക് അയല്‍വാസികളുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍, ആളുകളുടെ വരവും പോക്കും കണ്ട് […]

സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

ഉത്തര്‍പ്രദേശ്‌: സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. തന്‍റെ സഹോദരന്‍റെ കൊലപാതകത്തിന് പ്രതികാരമായാണ് ഇത് ചെയ്തതെന്നാണ് പെണ്‍കുട്ടി പറയുന്നത്. ബങ്കട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൗലിയ ഗ്രാമത്തിലെ സ്‌കൂളിലാണ് സംഭവം നടന്നത്. ഉച്ചഭക്ഷണമുണ്ടാക്കാന്‍ വെച്ചിരുന്ന ധാന്യത്തിലാണ് പെണ്‍കുട്ടി വിഷം കലര്‍ത്തിയത്. എന്നാല്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന് മുന്‍പ് തന്നെ കാര്യം മനസ്സിലാക്കിയതിനാല്‍ അത്യാഹിതം ഉണ്ടായില്ല. ഇതേ സ്‌കൂളില്‍ തന്നെ മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥി ഇക്കഴിഞ്ഞ ഏപ്രില്‍ 2ന് കൊല്ലപ്പെട്ടിരുന്നു. പ്രതിയുടെ സഹോദരനായിരുന്നു […]

പരിയാരം മെഡിക്കല്‍ കോളെജിലെ ന‍ഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)നെ ആത്മഹത്യാപ്രേരണകുറ്റത്തിന് ഐപിസി 305 അനുസരിച്ച്‌ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ വി.ആര്‍. വിനീഷ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പിതാവ് കോഴിക്കോട് ഗവ.നഴ്‌സിങ്ങ് സ്‌കൂളിലെ ഡ്രൈവര്‍ പി.ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കും പരാതികള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് പരിയാരം നേഴ്‌സിങ്ങ് കോളേജിലെ […]

പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു

കൊച്ചി: കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ ഡെപ്റ്റ് റിക്കവറി ട്രൈബ്യുണല്‍ (ഡിആര്‍ടി) ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമെത്തിയ സമരസമിതി പ്രവര്‍ത്തകരായ 12 പേരെയും അറസ്റ്റ് ചെയ്തു. പന നഗറിലെ ഡിആര്‍ടിക്ക് മുന്നിലാണ് പ്രീതയുടെയും സമരാനുകൂലികളുടെയും പ്രതിഷേധം. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരമായിരുന്നു തീരുമാനിച്ചിരുന്നു. ഇതിനായി എത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത് നീക്കിയത്. നേരത്തെ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും നടന്നില്ല. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ജപ്തി നടപടികള്‍ […]

നൃത്തം ചെയ്‌തതിന്‌ അറസ്റ്റിലായ പെണ്‍കുട്ടിക്ക്‌ ഐക്യദാര്‍ഢ്യ നൃത്തവുമായി സ്‌ത്രീകള്‍ തെരുവില്‍

ടെഹ്‌റാന്‍: നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്‌തതിന്‌ പത്തൊന്‍പതുകാരിയെ അറസ്റ്റു ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ ഇറാനില്‍ സ്‌ത്രീകള്‍ തെരുവില്‍ നൃത്തം ചെയ്‌തു. മെയ്‌ദേ ഹൊജാബ്രി എന്ന നര്‍ത്തകിയെയാണ്‌ തന്‍റെ മുറിക്കുള്ളില്‍ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ്‌ ചെയ്‌തതിന്‌ ഇറാനിയന്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌. ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ സ്‌ത്രീകള്‍ പൊതുവിടങ്ങളില്‍ നൃത്തം ചെയ്യുന്നത്‌ നിയമവിരുദ്ധമാണ്‌. പൊതുസ്ഥലത്ത്‌ സ്‌ത്രീകള്‍ക്ക്‌ ശിരോവസ്ത്രം ധരിച്ചിരിക്കണമെന്നും നിയമമുണ്ട്‌. ഈ നിയമങ്ങള്‍ ഉപയോഗിച്ചാണ്‌ സാമൂഹ്യമാധ്യമങ്ങളില്‍ നൃത്ത വീഡിയോ പോസ്റ്റ്‌ ചെയ്‌തതിന്‌ കൗമാരക്കാരിയെ അറസ്റ്റ്‌ ചെയ്യാന്‍ […]

പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ക്യാമറ; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: സ്‌കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്ന് ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്‌ഘനി സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രിന്‍സിപ്പലിനെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ശുചിമുറിയില്‍ ക്യാമറകള്‍ സ്ഥാപിച്ചത് പ്രിന്‍സിപ്പലിന്‍റെ സഹോദരനാണെന്ന നിഗമനത്തിലാണ് പോലീസ്. സ്‌കൂളിലെ രണ്ട് അധ്യാപകര്‍ സംഭവം അറിഞ്ഞിട്ടും ഇതിന് കൂട്ടുനിന്നതായും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച്‌ തനിക്ക് ഒന്നും അറിയില്ലെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ 20 വര്‍ഷമായി ഇയാള്‍ തന്നെയാണ് സ്‌കൂള്‍ നടത്തിയിരുന്നത്. ഇത്തരം […]

ഇടുക്കിയില്‍ കള്ളനോട്ട് വേട്ട: സീരിയല്‍ നടിയും അമ്മയും അറസ്റ്റില്‍

കട്ടപ്പന: ഇടുക്കിയില്‍ നടന്ന കള്ളനോട്ട് വേട്ടയുമായി ബന്ധപ്പെട്ട് സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇടുക്കി വട്ടവടയില്‍ നിന്ന് 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് കൊല്ലത്ത് നടത്തിയ പരിശോധനയില്‍ കൊല്ലം മനയില്‍ കുളങ്ങര വനിതാ ഐടി.ഐ ക്ക് സമീപം രമാദേവിയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും […]

മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റില്‍

കോലാലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റില്‍. വികസന ഫണ്ടില്‍ നിന്നും 517 മില്യന്‍ പൗണ്ട് അഴിമതി നടത്തിയതിനാണ് അറസ്റ്റ്. മലേഷ്യന്‍ അഴിമതി വിരുദ്ധ വിഭാഗമാണ് മുന്‍ പ്രധാനമന്ത്രിയെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. നാളെ അദ്ദേഹത്തെ കോലാലംപൂര്‍ ഹൈകോടതിയില്‍ ഹാജറാക്കും. മലേഷ്യയുടെ വികസനത്തിനായി രൂപീകരിച്ച കമ്പനിയുടെ മറവില്‍ വന്‍ അഴിമതി  നടത്തിയെന്നാണ് ആരോപണം. മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റത് മുതല്‍ അദ്ദേഹം അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുകയാണ്. നജീബുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഈയിടെ നടത്തിയ […]