സെല്‍ഫിയെടുക്കാന്‍ ജഡ്ജിയുടെ കസേരയില്‍ കയറിയിരുന്ന ട്രെയിനി കോണ്‍സ്റ്റബിളിന് പണികിട്ടി

ഭോപ്പാല്‍: സെല്‍ഫിയെടുക്കാന്‍ പൊലീസ് ട്രെയ്‌നി കോണ്‍സ്റ്റബിള്‍ കയറിയിരുന്നത് മുതിര്‍ന്ന ജഡ്ജിയുടെ കസേരയില്‍. മധ്യപ്രദേശിലെ ഉമാറിയ എന്ന സ്ഥലത്താണ് പോലീസിനെ ഞെട്ടിച്ച സംഭവമുണ്ടായത്. സംഭവത്തില്‍ രാം അവ്തര്‍ റാവത്ത് (28) എന്നയാളെ കോഠ്വാലി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഉമാറിയ പോലീസ് അക്കാഡമിയിലെ ട്രെയ്‌നി കോണ്‍സ്റ്റബിളായിരുന്നു. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ. ശനിയാഴ്ച്ച രാത്രി മദ്യലഹരിയിലായിരുന്ന ഇയാള്‍ ജില്ലാ ജഡ്ജിയുടെ മുറിയിലേക്ക് അതിക്രമിച്ച്‌ കടന്നു. മുറി തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. മുറിയില്‍ ജഡ്ജിയുടെ കസേരകള്‍ ഒഴിഞ്ഞ് കിടക്കുന്നത് കണ്ട് ഇതില്‍ […]

പതിനാലുകാരിയെ പീഡിപ്പിച്ച മാതാവും കാമുകനും അറസ്റ്റില്‍

മ​ല​പ്പു​റം: മ​ങ്ക​ട​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ ഓ​ട്ടോ ഡ്രൈ​വ​ര്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യേ​യും ഓ​ട്ടോ ഡ്രൈ​വ​റെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ അ​മ്മ സ​ഹാ​യം ചെ​യ്തു ന​ല്‍​കി​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​മ്മ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ മ​ങ്ക​ട പ​രി​യം​ത​ട​ത്തി​ല്‍ സു​ഹൈ​ന്‍(25)​നെ ശ​നി​യാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് അ​മ്മ​യെ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി സു​ഹൈ​ന്‍ വിദ്യാര്‍ഥിനിയു​മാ​യി സൗ​ഹൃ​ദ​ബ​ന്ധം സ്ഥാ​പി​ച്ച്‌ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ വീ​ട്ടി​ല്‍​വ​ച്ചും സ​മീ​പ പ്രദേശ​ങ്ങ​ളി​ല്‍​വ​ച്ചും കു​ട്ടി​യെ ഇ​യാ​ള്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. ചൈ​ല്‍​ഡ് […]

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും വെടിയുണ്ടകള്‍ നിന്ന് പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യാത്രക്കാരനില്‍ നിന്നും വെടിയുണ്ടകള്‍ പിടിച്ചെടുത്തു. അഞ്ച് വെടിയുണ്ടകളാണ് സിഐഎസ്‌എഫ് പിടികൂടിയത് . പുനലൂര്‍ സ്വദേശി ബിജു തോമസില്‍ നിന്നാണ് വെടിയുണ്ട പിടിച്ചെടുത്തത്. ഇന്നലെ രാത്രിയിലത്തെ വിമാനത്തില്‍ ബിജു അമേരിക്കയിലേക്ക് പോകാനെത്തിയപ്പോഴാണ് സംഭവം നടന്നത്. ഇയാളെ പൊലീസിന് കൈമാറിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജാരാക്കും. ഇയാളുടെ പിതാവിന് തോക്കിന്‍റെ ലൈസന്‍സുണ്ടെന്നാണ് സൂചന. അമേരിക്കയില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ് ബിജു തോമസ്.    

നിറത്തിന്‍റെ പേരില്‍ അവഹേളനം; യുവതി​ 5 പേരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നു

മഹാരാഷ്ട്ര: കറുത്ത നിറത്തിന്‍റെ പേരില്‍ അവഹേളനം സഹിക്കാന്‍ വയ്യാതെ യുവതി ഭക്ഷണത്തില്‍ വിഷം നല്‍കി അഞ്ച് പേരെ കൊലപ്പെടുത്തി. യുവതിയെ പോലീസ് അറസ്റ്റുചെയ്തു. പ്രഗ്യ സുര്‍വസേ എന്ന യുവതിയാണ് അറസ്റ്റിലായത്.  ഭക്ഷ്യ വിഷബാധയേറ്റ 120 പേരെ​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. മഹാരാഷ്ട്രയിലെ റായ്ഗഡ്‌ ജില്ലയിലാണ് സംഭവം.  ജൂണ്‍ പതിനെട്ടിന് ഒരു ബന്ധുവിന്‍റെ വീട്ടില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിലാണ് ഇവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് അഞ്ചുപേരെ കൊന്നത്.  ഏഴിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള നാലുകുട്ടികളും, അമ്പത്തിമൂന്നുകാരനുമാണ് ഇവര്‍ തയ്യാറാക്കിയ വിഷം […]

ഗ്രേഡ് കൂട്ടി നല്‍കാന്‍ സെക്സ് ആവശ്യപ്പെട്ട കോളേജ് പ്രൊഫസര്‍ പിടിയില്‍

നൈജീരിയ: ഗ്രേഡ് കൂട്ടി നല്‍കുന്നതിന് വിദ്യാര്‍ത്ഥിനിയോട് സെക്സ് ആവശ്യപ്പെട്ട കോളേജ് അധ്യാപകനെ സര്‍വകലാശാല പുറത്താക്കി. നൈജീരിയയിലെ ഒബഫേമി അവോലോവോ സര്‍വകലാശാലയിലെ പ്രൊഫസര്‍ ആയിരുന്ന റിച്ചാര്‍ഡ്‌ അകിണ്ടെലെയാണ് മോണിക ഒസാജി എന്ന  ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയോട് കൂടുതല്‍ മാര്‍ക്ക് നല്‍കുന്നതിന് ലൈംഗിക ബന്ധം ആവശ്യപ്പെട്ടത്. ഏപ്രിലില്‍, വിദ്യാര്‍ത്ഥിനിയും അധ്യാപകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തോറ്റ ഒരു കോഴ്സിന് പാസ് മാര്‍ക്ക് നല്‍കുന്നതിന് അഞ്ച് തവണ സെക്സില്‍ ഏര്‍പ്പെടണമെന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെടുന്നതാണ് ഓഡിയോയില്‍ ഉണ്ടായിരുന്നത്. […]

തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍

ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ മന്‍സൂര്‍ അലിഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരേ തദ്ദേശവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുക്കവെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. എട്ടുവരിപ്പാത നിര്‍മിച്ചാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍പ്പോകുമെന്ന് മന്‍സൂര്‍ പരാമര്‍ശിച്ചതാണ് അറസ്റ്റിനു വഴിവെച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരേ പൂലവരി, നാഴിക്കല്‍പ്പട്ടി, കുപ്പന്നൂര്‍, അച്ചന്‍കുട്ടപ്പട്ടി ഗ്രാമങ്ങളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്. കാവേരി പ്രശ്‌നത്തില്‍ സമരം നടത്തിയവര്‍ക്ക് പിന്തുണ നല്‍കിയതിന് കഴിഞ്ഞ ഏപ്രിലിലും മന്‍സൂര്‍ […]

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വിദേശകറന്‍സി പിടികൂടി; തൃശൂര്‍ സ്വദേശി പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വിദേശകറന്‍സി പിടികൂടി. ഒരു കോടി 30 ലക്ഷം രൂപയുടെ മൂല്യമുള്ള വിദേശ കറന്‍സിയാണ് പിടികൂടിയത്. സംഭവത്തില്‍ തൃശൂര്‍ സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ നിന്ന് കറന്‍സി ഷാര്‍ജയിലേക്ക് കടത്താനായിരുന്നു ശ്രമം. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പത്ത് കോടിയിലധികം രൂപയുടെ കറന്‍സി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. അഫ്ഗാൻ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖില്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്തത്. സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമായാണ് കറന്‍സികള്‍ കൊണ്ടുവന്നത്. ചൊവ്വാഴ്ച രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ഡൽഹി – […]

ക്ഷേത്രങ്ങളില്‍ നിന്നും തിരുവാഭരണവും പണവും മോഷ്ടിച്ച സംഘം എക്‌സൈസ് പിടിയില്‍

കൊച്ചി : വടക്കന്‍ പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ നിന്നും പണവും തിരുവാഭരണങ്ങളും മോഷ്ടിച്ച സംഘം എക്‌സൈസ് പിടിയില്‍. കാറില്‍ കഞ്ചാവ് കടുത്തുന്നെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍, കൊല്ലം മടത്തറ സ്വദേശി സന്തോഷ്, കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ ഷാ എന്നിവരാണ് പ്രതികള്‍. കളവ് മുതല്‍ തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. ശാസ്താംകോട്ട എക്സൈസ് സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കാര്‍ വാടകക്കെടുത്ത് മോഷണം […]

ജയിലില്‍ കഴിയുന്ന കാമുകന് ഹെറോയിന്‍ എത്തിച്ചുനല്‍കിയ കോളജ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

കൊല്‍ക്കൊത്ത: ജയിലില്‍ കഴിയുന്ന കാമുകന് ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ എത്തിച്ചുനല്‍കിയ കോളജ് വിദ്യാര്‍ത്ഥിനിയായ കാമുകി അറസ്റ്റില്‍. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സുസ്മിത മലാകര്‍ ആണ് കഴിഞ്ഞദിവസം കൊല്‍ക്കൊത്ത ദം ദം സെന്‍ട്രല്‍ കറക്ഷണല്‍ ഹോം അധികൃതരുടെ പിടിയിലായത്. ഇവരുടെ കാമുകന്‍ ഭഗീരഥ് സര്‍ക്കാര്‍ ഒരു കേസില്‍പെട്ട് കഴിഞ്ഞ അഞ്ചു മാസമായി വിചാരണ തടവുകാരനായി കഴിയുകയാണ്. കഴിഞ്ഞ ദിവസം കാമുകനെ കാണാന്‍ ജയിലില്‍ എത്തിയ സുസ്മിത ടാല്‍കം പൗഡര്‍ നല്‍കുന്നത് അധികൃതര്‍ കാണാനിടയാവുകയും പെണ്‍കുട്ടിയില്‍ നിന്നും പൗഡര്‍ […]

നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് മുന്‍ കാമുകിക്ക് ഭീഷണി സന്ദേശം; ലഭിച്ചത് പോലീസുകാരന്

ദുബൈ: നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് മുന്‍ കാമുകിക്ക് അയച്ച ഭീഷണി സന്ദേശം ആളുമാറി പോലീസുകാരന് ലഭിച്ച കേസില്‍ പോസ്റ്റ്മാനെ ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കുറ്റമുക്തനാക്കി. യുവതിക്കെന്ന് കരുതി ഇയാള്‍ അയച്ച ഭീഷണി സന്ദേശങ്ങള്‍ നമ്പര്‍ മാറി ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹമാണ് കേസ് നല്‍കിയത്. എന്നാല്‍, ദുബൈ കോടതി പ്രതിയെ കുറ്റവിമുക്തന്‍ ആക്കിയെങ്കിലും യുവതിയുടെ സ്വകാര്യതയ്ക്കും അഭിമാനത്തിനും ക്ഷതമുണ്ടാക്കാന്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്‍റര്‍നെറ്റും ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിന് കേസ് ദുര്‍നടപടികള്‍ പരിഗണിക്കുന്ന കോടതിയുടെ […]