പതിനാലുകാരിയെ പീഡിപ്പിച്ച മാതാവും കാമുകനും അറസ്റ്റില്‍

മ​ല​പ്പു​റം: മ​ങ്ക​ട​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ ഓ​ട്ടോ ഡ്രൈ​വ​ര്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യേ​യും ഓ​ട്ടോ ഡ്രൈ​വ​റെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ അ​മ്മ സ​ഹാ​യം ചെ​യ്തു ന​ല്‍​കി​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​മ്മ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ മ​ങ്ക​ട പ​രി​യം​ത​ട​ത്തി​ല്‍ സു​ഹൈ​ന്‍(25)​നെ ശ​നി​യാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് അ​മ്മ​യെ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി സു​ഹൈ​ന്‍ വിദ്യാര്‍ഥിനിയു​മാ​യി സൗ​ഹൃ​ദ​ബ​ന്ധം സ്ഥാ​പി​ച്ച്‌ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ വീ​ട്ടി​ല്‍​വ​ച്ചും സ​മീ​പ പ്രദേശ​ങ്ങ​ളി​ല്‍​വ​ച്ചും കു​ട്ടി​യെ ഇ​യാ​ള്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു.

ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രാ​ണ് വി​ദ്യാ​ര്‍​ഥി​നി പീ​ഡ​ന​ത്തി​നി​ര​യാ​യ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​നി​യെ നി​ര്‍​ഭ​യ ഹോ​മി​ലേ​ക്ക് മാ​റ്റി. പ്രതികളെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

prp

Related posts

Leave a Reply

*