സെല്‍ഫിയെടുക്കാന്‍ ജഡ്ജിയുടെ കസേരയില്‍ കയറിയിരുന്ന ട്രെയിനി കോണ്‍സ്റ്റബിളിന് പണികിട്ടി

ഭോപ്പാല്‍: സെല്‍ഫിയെടുക്കാന്‍ പൊലീസ് ട്രെയ്‌നി കോണ്‍സ്റ്റബിള്‍ കയറിയിരുന്നത് മുതിര്‍ന്ന ജഡ്ജിയുടെ കസേരയില്‍. മധ്യപ്രദേശിലെ ഉമാറിയ എന്ന സ്ഥലത്താണ് പോലീസിനെ ഞെട്ടിച്ച സംഭവമുണ്ടായത്.

സംഭവത്തില്‍ രാം അവ്തര്‍ റാവത്ത് (28) എന്നയാളെ കോഠ്വാലി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഉമാറിയ പോലീസ് അക്കാഡമിയിലെ ട്രെയ്‌നി കോണ്‍സ്റ്റബിളായിരുന്നു. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ.

ശനിയാഴ്ച്ച രാത്രി മദ്യലഹരിയിലായിരുന്ന ഇയാള്‍ ജില്ലാ ജഡ്ജിയുടെ മുറിയിലേക്ക് അതിക്രമിച്ച്‌ കടന്നു. മുറി തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. മുറിയില്‍ ജഡ്ജിയുടെ കസേരകള്‍ ഒഴിഞ്ഞ് കിടക്കുന്നത് കണ്ട് ഇതില്‍ കയറിയിരുന്ന് സെല്‍ഫിയെടുത്തു.

ഈ സമയം കോടതിയില്‍ പ്യൂണായി ജോലി ചെയ്യുന്ന ശക്തി സിങ് ഇയാളെ പിടികൂടുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ഐപിസി 448ാം വകുപ്പ് പ്രകാരം രാം റാവത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

prp

Related posts

Leave a Reply

*