രാത്രി ലൈറ്റിട്ട് കിടന്നാല്‍ പൊണ്ണത്തടി ഉറപ്പ്

രാത്രി ലൈറ്റ് ഇട്ട് ഉറങ്ങിയാല്‍ ‘പൊണ്ണത്തടി’യോ വരുമോ?? എന്നാല്‍ ഇതു സത്യമാണ്. ബള്‍ബിന്റെയും ട്യൂബി യും പ്രകാശം അമിതവണ്ണം ഉണ്ടാക്കും. സ്വാഭാവികമല്ലാത്ത വെളിച്ച സംവിധാനങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉള്ള ബയോളജിക്കല്‍ ക്ലോക്കിനെയും ഊര്‍ജത്തെ വിഘടിപ്പിക്കുന്ന കോശങ്ങളെയും ഒരുപോലെ മോശമായി സ്വാധീനിക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇപ്രകാരം, നമുക്ക് ഉറക്കം ശരിയാവാതെ വരികയും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം താളം തെറ്റുകയും ചെയ്യുന്നു. തല്‍ഫലമായി ശരീരത്തില്‍, കൊഴുപ്പ് അടിഞ്ഞു കൂടി ശരീരം തടിവെയ്ക്കുകയും ചെയ്യും.

ഉറങ്ങാന്‍ കിടന്നാല്‍ മൊബൈല്‍ ഫോണോ ടിവിയോ കമ്പ്യൂട്ടറോ എല്ലാം ഉപയോഗിക്കുക, അതുപോലെ മുറിയില്‍ ലൈറ്റ് ഇട്ട് പുസ്തകം വായനയും അതുപോലെ കിടന്ന് ഉറങ്ങി പോകുന്നവര്‍ കുറച്ചൊന്നും അല്ല ഉള്ളത്. മറ്റു ചിലപ്പോള്‍ ഒന്ന് മയങ്ങി എഴുന്നേല്‍ക്കാം എന്ന് പറഞ്ഞായിരിക്കും കിടപ്പ്, പക്ഷേ മയക്കം കഴിയുമ്പോള്‍ സൂര്യന്‍ ഉദിച്ചിരിക്കും എന്ന് മാത്രം.

ഇത്തരത്തില്‍ ലൈറ്റ് ഇട്ട് കിടന്നുറങ്ങുമ്പോള്‍ അറിയാതെ എങ്കിലും നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ രോഗത്തിന് വിട്ടു കൊടുക്കുകയാണ് ചെയ്യുന്നത്.

prp

Related posts

Leave a Reply

*