തമിഴ് നടന്‍ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍- video

ചെന്നൈ: തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തമിഴ് നടനും നടികര്‍ സംഘം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍. അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി കൗണ്‍സിലിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ ഓഫീസ് പൂട്ടിയിടുകയും ഇവരെ മറികടന്ന് വിശാല്‍ ഓഫീസിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കുകയുമായിരുന്നു.

അസോസിയേഷന്‍റെ പണം വിശാല്‍ ദുരുപയോഗം ചെയ്‌തെന്നും തമിഴ് റോക്കേഴ്‌സുമായി ഇടപാട് ഉണ്ടെന്നുമാണ് വിശാലിനെതിരെയുള്ള ആരോപണം. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത അവസരത്തില്‍ വിശാല്‍ കുറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതില്‍ ഒന്നു പോലും ഇതുവരെ നിറവേറ്റിയിട്ടില്ല. മാത്രമല്ല അയാള്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ്- നിര്‍മാതാവ് എ.എല്‍ അഴകപ്പന്‍ ആരോപിച്ചു.

ജ്ഞാനവേല്‍ രാജ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇതുവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചിട്ടില്ല. സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍മാതാവ് കതിരേശനെ നാമനിര്‍ദ്ദേശം ചെയ്തത് മറ്റുള്ളവരുമായി കൂടിയാലോചിക്കാതെയാണ്. വൈസ് പ്രസിഡന്‍റുമാരായ പ്രകാശ് രാജും ഗൗതം വാസുദേവ മേനോനും ഇതുവരെ കൗണ്‍സില്‍ വിളിച്ച യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. ഇതെല്ലാം നിയമാവലിക്ക് വിരുദ്ധമാണ്- നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. അല്ലെങ്കില്‍ സമരനടപടികളുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറയുന്നു.

Related posts

Leave a Reply

*