2 മാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയില്‍ ടിഷ്യു പേപ്പര്‍ കുത്തി നിറച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; ആയ പിടിയില്‍

മാന്‍ഹാട്ടന്‍: രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയില്‍ ടിഷ്യു പേപ്പര്‍ കുത്തി നിറച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ആയ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇസ്രയേല്‍ സ്വദേശിനിയായ മരിയാന ബെന്‍ജമിന്‍ വില്യംസിനെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.

മാന്‍ഹാട്ടനിലാണ് സംഭവം. മാതാപിതാക്കള്‍ പുറത്ത് പോയപ്പോള്‍ കുഞ്ഞ് കരഞ്ഞതിനാണ് ഇവര്‍ ഇത്തരത്തിലൊരു ക്രൂരത ചെയ്‌തത്‌. പുറത്തുപോയി തിരികെയെത്തിയ രക്ഷിതാക്കള്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്ന മകനെയാണ് കണ്ടത്.

കുഞ്ഞിന്‍റെ പുറത്ത് തട്ടിയപ്പോള്‍ വായില്‍ നിന്ന് രക്തം വന്നതോടെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തി. ഒടുവില്‍ വിശദമായ പരിശോധനയിലാണ് കുഞ്ഞിന്‍റെ ശ്വാസ നാളിയില്‍ തടസമുള്ളതായി കണ്ടെത്തിയത്. കൈവിരല്‍ ഉപയോഗിച്ചാണ് ഇവര്‍ ടിഷ്യൂ പേപ്പര്‍ കുഞ്ഞിന്‍റെ തൊണ്ടയില്‍ കുത്തി നിറച്ചത്. കുഞ്ഞിന്റെ വായ്ക്കുള്ളില്‍ പരിക്കും ഏറ്റിട്ടുണ്ട്.

prp

Related posts

Leave a Reply

*