ച​വി​ട്ടി തെ​റി​പ്പി​ച്ചു, ത​ല​യി​ടി​ച്ചു​വീ​ണ കുട്ടിയെ നി​ല​ത്തി​ട്ടും ച​വി​ട്ടി; മ​നഃ​സാ​ക്ഷി​യെ ന​ടു​ക്കി ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​ത

കൊച്ചി: തൊടുപുഴയില്‍ രണ്ടാനച്ഛന്‍റെ മര്‍ദനമേറ്റ കുട്ടിയുടെ നില അതീവ​ഗുരുതരം. വെന്‍റിലേറ്ററിലാണ് കുട്ടി ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. തലയോട്ടി പൊട്ടിയ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

കുട്ടി ഭിത്തിയില്‍ മൂത്രമൊഴിച്ചതാണ് മദ്യലഹരിയിലായിരുന്ന രണ്ടാനച്ഛനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ കാലില്‍ പിടിച്ച്‌ തറയിലെറിയുകയും, ഇയാള്‍ നടക്കാന്‍ ഉപയോ​ഗിക്കുന്ന വാക്കിം​ഗ് സ്റ്റിക്ക് ഉപയോ​ഗിച്ച്‌ കുട്ടിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തു എന്നാണ് സൂചന. തല പൊട്ടി ചോര വന്നപ്പോള്‍ താനാണ് തുടച്ചതെന്ന് ഇളയകുട്ടി പൊലീസിനോട് പറഞ്ഞു.

അ​രു​ണ്‍ തി​രു​വ​ന​ന്ത​പു​രത്ത് ഒരു കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്രതിയായിരു​ന്നു. മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ച​തി​നു നൂ​റോ​ളം പ്രാവശ്യം പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നു പ്ര​തി ത​ന്നെ പോ​ലീ​സി​നോ​ടു​ സ​മ്മ​തി​ച്ചു. കു​ട്ടി​യു​ടെ പി​താ​വ് ഒ​രു​വ​ര്‍​ഷം മുമ്പ് മ​രി​ച്ചു പോ​യ​താ​ണ്. പി​ന്നീ​ട് ഭര്‍ത്താ​വി​ന്‍റെ അ​മ്മാ​യി​യു​ടെ മ​കനായ അ​രു​ണ്‍ സ​ഹാ​യി​ക്കാ​ന്‍ എന്ന പേ​രി​ല്‍ ഇ​വി​ടെ കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ നി​യ​മ പ്ര​കാ​രം വിവാ​ഹി​ത​ര​ല്ലെ​ന്നാ​ണ് സൂ​ച​ന. എ​ന്നും ഇ​ള​യ​കു​ട്ടി​യെ രാത്രി​യി​ല്‍ എ​ഴു​ന്നേ​ല്‍​പി​ച്ചു മൂ​ത്ര​മൊ​ഴി​പ്പി​ച്ച​ശേ​ഷം കി​ട​ത്തേ​ണ്ട​തു ഏ​ഴാം​ക്ലാ​സി​ലെ ഈ​കു​ട്ടി​യു​ടെ ക​ട​മ​യാ​ണ്. ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ കു​ട്ടി ഉറ​ങ്ങി​പ്പോ​യി. ഇ​ള​യ​കു​ട്ടി കി​ട​ക്ക​യി​ല്‍ മൂ​ത്ര​മൊ​ഴി​ച്ചു ക​ര​ഞ്ഞു. ഇ​താണ് അ​രു​ണി​നെ ക്രൂ​ര​നാ​ക്കി​യ​ത്. ഇ​ള​യ​കു​ട്ടി​യേ​യും ഇയാള്‍ മര്‍ദിച്ചു.

ബു​ധ​നാ​ഴ്ച വൈ​കുന്നേരത്തോടെ​യാ​ണ് തൊ​ടു​പു​ഴ​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കുട്ടിയെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ എ​ത്തി​ച്ച​ത്. അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ ഡോ​ക്ട​ര്‍​മാ​ര്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കാ​ണ് ഗു​രു​ത​മാ​യി പ​രി​ക്കേ​റ്റ​ത്. സോ​ഫ​യി​ല്‍​നി​ന്ന് വീ​ണാ​ണ് കു​ട്ടി​ക്ക് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് അ​മ്മ പ​റ​ഞ്ഞ​തെ​ങ്കി​ലും മു​റി​വു​ക​ള്‍ അ​ങ്ങ​നെ ഉ​ണ്ടാ​യ​ത​ല്ലെ​ന്ന് ല​ക്ഷ​ണ​ങ്ങ​ളി​ല്‍​നി​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് വ്യ​ക്ത​മാ​യി. തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ ചി​കി​ത്സ​ക്കാ​യി കോ​ല​ഞ്ചേ​രി മെഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യ​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍​ക്ക് വ്യ​ക്ത​ത വ​ന്ന​ത്. ര​ണ്ടാ​മ​ത്തെ കു​ട്ടി​ക്ക് പ​രി​ക്കു​ണ്ടാ​യ​താ​ണ് സം​ശ​യ​ങ്ങ​ള്‍​ക്ക് ഇ​ട ന​ല്‍​കി​യ​ത്. ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ഇ​ള​യ കു​ട്ടി​യെ താ​ല്‍​ക്കാ​ലി​ക സം​ര​ക്ഷ​ണ​ത്തി​നു വ​ല്യ​മ്മ​യെ ഏ​ല്പി​ച്ചു.

prp

Related posts

Leave a Reply

*