തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍

തൊടുപുഴ: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ന്യൂറോ ഐസിയുവില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് എന്നും അതേ സമയം ഡോക്ടര്‍മാര്‍ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ പുലര്‍ത്തണ്ട എന്നും വ്യക്തമാക്കി . തൊടുപുഴ കുമാരമംഗലത്തിന് സമീപമാണ് ഇവര്‍ താമസിക്കുന്നത്. ഒരാഴ്ച മുമ്പാണ് മാതാവും രണ്ടാനച്ഛനും ചേര്‍ന്ന് കുട്ടിയെ തലയ്ക്ക് സാരമായി പരിക്കേറ്റ നിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സോഫയില്‍ നിന്ന് […]

തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം; ആന്തരിക രക്തസ്രാവം നിയന്ത്രണാതീതം

തൊടുപുഴ: രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ നില അതീവഗുരുതരമായി തുടരുന്നു. മര്‍ദ്ദനത്തില്‍ തലയോട് പൊട്ടിയ കുട്ടിയുടെ ജീവന്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂര്‍ കൂടി വെന്‍റിലേറ്ററിന്‍റെ സഹായം തുടരും. കഴിഞ്ഞ ദിവസം കുട്ടിയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. അറസ്റ്റിലായ പ്രതി അരുണ്‍ ആനന്ദിനെ ഇന്ന് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വധ ശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. […]

തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; പ്രതി അറസ്റ്റില്‍

കൊ​ച്ചി: തൊ​ടു​പു​ഴ​യി​ല്‍ ഏ​ഴു വ​യ​സു​കാ​ര​നു ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ലെ പ്ര​തി അ​രു​ണ്‍ ആ​ന​ന്ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നേരത്തെ, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളു​ടെ അ​റ​സ്റ്റ് വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ള​യ കു​ട്ടി കി​ട​ക്ക​യി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​താ​ണ് അ​രു​ണ്‍ ആ​ന​ന്ദ് ഏ​ഴു​ വയസു​ള്ള മൂ​ത്ത കു​ട്ടി​യെ അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. കി​ട​ക്ക​യി​ല്‍ കി​ട​ന്ന ഏ​ഴു​വ​യ​സു​കാ​ര​ന്‍റെ ന​ടു​വി​നു ചവിട്ടി തെ​റി​പ്പി​ച്ചു. കു​ട്ടി ഭി​ത്തി​യി​ല്‍ ത​ല​യ​ടി​ച്ചു അ​ല​മാ​ര​യ്ക്കി​ട​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. എ​ന്നി​ട്ടും, അ​രി​ശം മാ​റാ​ത്ത അ​രു​ണ്‍ കു​ട്ടി​യെ വീ​ണ്ടും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് നി​ല​ത്തി​ട്ടു ച​വി​ട്ടി​യ​ത്. മാ​താ​വ് ഇ​ട​പെ​ട്ട​പ്പോ​ള്‍ […]

ച​വി​ട്ടി തെ​റി​പ്പി​ച്ചു, ത​ല​യി​ടി​ച്ചു​വീ​ണ കുട്ടിയെ നി​ല​ത്തി​ട്ടും ച​വി​ട്ടി; മ​നഃ​സാ​ക്ഷി​യെ ന​ടു​ക്കി ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​ത

കൊച്ചി: തൊടുപുഴയില്‍ രണ്ടാനച്ഛന്‍റെ മര്‍ദനമേറ്റ കുട്ടിയുടെ നില അതീവ​ഗുരുതരം. വെന്‍റിലേറ്ററിലാണ് കുട്ടി ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. തലയോട്ടി പൊട്ടിയ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കുട്ടി ഭിത്തിയില്‍ മൂത്രമൊഴിച്ചതാണ് മദ്യലഹരിയിലായിരുന്ന രണ്ടാനച്ഛനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ കാലില്‍ പിടിച്ച്‌ തറയിലെറിയുകയും, ഇയാള്‍ നടക്കാന്‍ ഉപയോ​ഗിക്കുന്ന വാക്കിം​ഗ് സ്റ്റിക്ക് ഉപയോ​ഗിച്ച്‌ കുട്ടിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തു എന്നാണ് സൂചന. തല പൊട്ടി ചോര വന്നപ്പോള്‍ താനാണ് തുടച്ചതെന്ന് […]

നടി ഭാനുപ്രിയയുടെ വീട്ടില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂടി കണ്ടെത്തി

ചെന്നൈ: നടി ഭാനുപ്രിയയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായി സമിതി വെളിപ്പെടുത്തി. പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മയാണ് മകള്‍ക്ക് വേതനം നല്‍കുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച്‌ പരാതി നല്‍കിയത്. മകളെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ട് ജോലിക്കു നിര്‍ത്തി പീഡനം; നടി ഭാനുപ്രിയക്കെതിരെ കേസ്

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ നടി ഭാനുപ്രിയയ്‌ക്കെതിരേ കേസ്. പതിനാലുകാരിയായ പെണ്‍കുട്ടിയെ വീട്ട് ജോലിക്ക് നിര്‍ത്തിയിട്ട് ശമ്പളം നല്‍കിയില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് നടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ മകളാണ് ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നത്. ചെന്നൈയിലെ തന്‍റെ വീട്ടിലാണ് ഭാനുപ്രിയ പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയത്. മാസം 10,000 രൂപയായിരുന്നു ശമ്പളമായി പറഞ്ഞുറപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പതിനെട്ട് മാസമായി പെണ്‍കുട്ടിക്ക് ഇവര്‍ തുക […]