കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ ശാലുവിന്‍റെ കൊലപാതകത്തില്‍ ഒരാള്‍ പൊലിസ് പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശിയെ നടക്കാവ് പൊലീസ് തമിഴ്‌നാട്ടില്‍ നിന്നുമാണ് പിടികൂടിയത്. കോഴിക്കോട് നേരത്തെ പിടിച്ച് പറി കേസ്സില്‍ പ്രതിയായ സാമ്പിര്‍ അലിയെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. ശാലുവിന്‍റെ മരണ വിവരം മാധ്യമങ്ങളുടെ അറിഞ്ഞ യുവാവ് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. പഴനിയില്‍വെച്ചാണ് ഇയാളെ നടക്കാവ് പൊലീസ് പിടികൂടിയത്. എന്നാല്‍ നിലവില്‍ സാമ്പിര്‍ കുറ്റക്കാരനല്ല എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സമീപത്ത് നിന്ന് ലഭിച്ച […]
Tag: transgender shalu
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ മരണം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്
കോഴിക്കോട്: കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതി മരിച്ച് നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളെ തിരിച്ചറിഞ്ഞിട്ടും പിടിക്കാനാകാത്തതില്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയിലുള്ളവരും പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ട്രാന്‍സ്ജെന്‍ഡര്‍ സംഘടനകള്‍ പരാതി നല്‍കി. ഏപ്രില്‍ ഒന്നിന് രാവിലെയാണ് കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം യു കെ ശങ്കുണ്ണി റോഡില്‍ ട്രാനസ്ജെന്‍ഡറായ ഷാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടക്കാവ് പൊലീസിനാണ് അന്വേഷണ ചുമതല. സംഭവ ദിവസം സിസിടിവി ദൃശ്യങ്ങളില്‍ ഷാലുവിനൊപ്പം കണ്ടയാളെ ഇവരുടെ സുഹൃത്തുക്കള്‍ […]
ട്രാന്‍സ്ജെന്‍ഡറിന്‍റെ മരണം കഴുത്തില്‍ സാരി കുരുക്കിയെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോഡരികില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ഷാലു മരിച്ചത് കഴുത്തില്‍ സാരി കുരുക്കിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണെന്ന് പ്രാഥമിക നിഗമനം. നേരത്തെ ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതി വലയിലായതായും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ […]


