മുരളി തോല്‍ക്കും, വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവരില്ല: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധന്‍ ജയിച്ച്‌ വട്ടിയൂര്‍ക്കാവ് നിമയസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാരില്‍ ആരും ജയിക്കില്ലെന്ന് കുമ്മനം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ തോല്‍പ്പിക്കാനായി വോട്ടുമറിച്ചവരാണ് സിപിഎം. അങ്ങനെയുള്ള സിപിഎമ്മിന് ബിജെപി വോട്ടുമറിക്കുമെന്ന് ആരോപിക്കാനുള്ള യോഗ്യത എന്താണെന്ന് കുമ്മനം ചോദിച്ചു. വട്ടിയൂര്‍ക്കാവില്‍ എങ്ങനെയാണ് സിപിഎം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പോയതെന്ന് എല്ലാവര്‍ക്കും അറിയാം. ഈ തെരഞ്ഞെടുപ്പിലും അത്തരം വോട്ടുമറിക്കല്‍ പ്രതീക്ഷിക്കുന്നുണ്ട്. സിപിഎം നിലനില്‍പ്പിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കുമ്മനം […]

‘അവരെങ്കിലും നമ്മുടെ പേര് ഓര്‍മിക്കുന്നുണ്ടല്ലോ, പോസിറ്റീവ് എനര്‍ജിയാണത്’; ട്രോളുകളെക്കുറിച്ച്‌ കുമ്മനം

തിരുവനന്തപുരം: ട്രോളുകള്‍ പോസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നതെന്നും താന്‍ അതെല്ലാം അസ്വദിക്കാറുണ്ടെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. താങ്കളെ കുറിച്ച്‌ നിരന്തരം ട്രോളുകള്‍ ഉയര്‍ന്നിരുന്നല്ലോ അതേക്കുറിച്ചുള്ള പ്രതികരണമെന്താണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രോളുകാര്‍ ഇപ്പോള്‍ ദാരിദ്ര്യത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലേക്കുള്ള തിരിച്ചുവരവ് അവര്‍ ആഘോമാക്കുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അവരാണ് തീരുമാനിക്കേണ്ടത് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. അവര്‍ എന്തുചെയ്യുന്നതും തന്നെ സംബന്ധിച്ച്‌ സന്തോഷമാണ്. അതിലൊന്നും ഒരു വിരോധവുമില്ല.ഇക്കാര്യത്തില്‍ യാതൊരു വിഷമവുമില്ല. പ്രതിഷേധവും ഇല്ല. ഞാനത് ശ്രദ്ധിക്കുന്നില്ല. […]

എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനം: എം ടി രമേശ്

കോഴിക്കോട്: എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ അവശ്യമുണ്ട്, അതറിയാവുന്നത് കൊണ്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്നും എം ടി രമേശ് കൂട്ടിച്ചേര്‍ത്തു. മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജി വച്ച് കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വത്തിന്. കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തില്‍ അമിത് ഷായ്ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനെ […]

കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു; തിരുവനന്തപുരത്ത് മത്സരിക്കും

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസ് ശക്തമായ നിലപാടെടുത്തിരുന്നു. തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ വ്യക്തമായിരുന്നു. 14,501 വോട്ടിനാണ് കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത്. ശബരിമല വിഷയത്തെത്തുടര്‍ന്നുള്ള അനുകൂല ഘടകം കൂടി കണക്കിലെടുത്താല്‍ ഇതു മറികടക്കാനാവുമെന്നും കുമ്മനമാണ് ഏറ്റവും യോജ്യനായ സ്ഥാനാര്‍ഥിയെന്നുമാണ് ദേശീയ ഏജന്‍സികളെ ഉപയോഗിച്ചു […]

കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതില്‍ ബി.ജെ.പിയില്‍ തര്‍ക്കം

തിരുവനന്തപുരം: കുമ്മനം രാജശേഖരനെ മത്സരത്തിനിറക്കുന്നതിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം. കുമ്മനത്തിന് വേണ്ടി സംസാരിക്കുന്നവരെ സംസ്ഥാന പ്രസിഡന്‍റ് താക്കീത് ചെയ്യുന്നതായാണ് ആരോപണം. കുമ്മനം മത്സരിക്കാനെത്തിയാല്‍ സംസ്ഥാന പ്രസിഡന്‍റിന് തിരുവനന്തപുരത്ത് മത്സരിക്കാനാകില്ലെന്ന കാരണത്താലാണ് തര്‍ക്കമുയര്‍ന്നിരിക്കുന്നത്. സംസ്ഥാന പ്രസിഡന്‍റ കണ്ണ് വച്ചിരിക്കുന്ന തലസ്ഥാനത്ത് കുമ്മനം എത്തണമെന്ന് പറയുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നാണ് പ്രസിഡന്‍റ് പക്ഷം. തിരുവനന്തപുരത്ത് ജയസാധ്യത മുന്നില്‍ കണ്ട് പ്രസിഡന്‍റിന്‍റെ പേര് കൂടി ഉള്‍പ്പെടുത്തിയാണ് സാധ്യത പട്ടിക തയ്യാറാക്കിയത്. ഇത് തെരഞ്ഞെടുപ്പ് സമിതി ചേരാതെ തയ്യാറാക്കിയതാണെന്ന പരാതി കേന്ദ്ര നേതൃത്വത്തിന് […]

സംഘടന ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് തിരിച്ച് വരുമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സംഘടന ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് മടങ്ങുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ചര്‍ച്ച സജീവമാണ്. ഇതിനിടെയാണ് കുമ്മനം നിലപാട് വ്യക്തമാക്കിയത്. പെട്ടെന്ന് രാജിവെച്ചൊഴിഞ്ഞ് പോകാനായി സാധിക്കുന്ന പദവിയല്ല. ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ബിജെപി കേന്ദ്രനേതൃത്വമാണ്. അങ്ങനെ വന്നാല്‍ പകരക്കാരനെ കണ്ടെത്തുക എന്ന ദൗത്യവും അവര്‍ക്ക് മുന്നിലുണ്ട്. അത് അത്ര എളുപ്പമല്ല. ഗവര്‍ണര്‍ സ്ഥാനം ആഗ്രഹിച്ചിരുന്നില്ല. സംഘടന പറഞ്ഞു അനുസരിക്കുന്നു. തന്നെ സംഘടന […]

കേരളത്തിലേക്ക് മടങ്ങിയെത്തുമോ എന്ന് ചോദ്യത്തിന് സ്വാമി ശരണമെന്ന് മറുപടി നല്‍കി കുമ്മനം

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതകള്‍ തള്ളിക്കളയാതെ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കേരളത്തിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് ‘സ്വാമി ശരണം’ എന്നുമാത്രം ഉത്തരം നല്‍കിയാണ് അദ്ദേഹം ചോദ്യത്തോട് പ്രതികരിച്ചത്. കാലടി ശ്രീശങ്കര സ്‌കൂള്‍ ഓഫ് ഡാന്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തിയത്. പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ശബരിമല വിഷയത്തെക്കുറിച്ചും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. പരമ്പരാഗതമായി നാം കാത്തുസൂക്ഷിക്കുന്ന വിശ്വാസ പ്രമാണങ്ങളുണ്ടെന്നും അതിനെ മാറ്റിമറിക്കാനോ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. നിലവില്‍ മിസോറം ഗവര്‍ണറായ […]

‘കുമ്മനത്തെ കേരളത്തില്‍ വേണം’; മടക്കികൊണ്ടുവരാന്‍ നീക്കം ശക്തമാക്കി ആര്‍എസ്എസ്

കൊച്ചി: ശബരിമല സമരം ചൂടുപിടിപ്പിക്കാന്‍ കുമ്മനത്തെ തിരികെ വിളിക്കണമെന്ന് ആര്‍എസ്‌എസ് സംസ്ഥാന നേതൃത്വം. മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്ക് തിരിക കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി കേരളത്തിലെ ആര്‍എസ്‌എസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തി. മിസോറാം തെരഞ്ഞെടുപ്പിന് ശേഷം കുമ്മനത്തെ കേരളത്തിലേക്ക് തിരികെ അയയ്ക്കണമെന്നാണ് ആര്‍എസ്‌എസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് കുമ്മനത്തിനായി പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഈ ആവശ്യം ബിജെപി ദേശീയ നേതൃത്വത്തെ സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ […]

മഴപെയ്താല്‍ ജനങ്ങള്‍ ദുരിതത്തില്‍: കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കുമ്മനം

കണ്ണൂര്‍: കുറച്ച് ദിവസങ്ങള്‍ അടുപ്പിച്ച് മഴപെയ്താല്‍ ദുരിതത്തിലാകുന്ന സ്ഥിതിയാണ് കേരളം നേരിടുന്നതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. വലിയ വികസന കാഴ്ചപ്പാടിന്‍റെ അനന്തര ഫലമാണ് വെള്ളപ്പൊക്കവും വരള്‍ച്ചയും. ഇക്കാര്യത്തില്‍ പ്രകൃതി ക്ഷോപിക്കുന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സേവാഭാരതി സംഘടിപ്പിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തില്‍ മഴ പെയ്താല്‍ നാലോ അഞ്ചോ മണിക്കൂറുകൊണ്ട് ഒഴുകി കായലിലും കടലിലുമെത്തും. വെള്ളപ്പൊക്കം കുട്ടനാട്ടുകാര്‍ക്ക് പുതുമയുള്ള കാര്യമല്ലെന്നും തന്‍റെ വീടും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്നു കുമ്മനം […]

കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും. നാളെ രാവിലെ 11.15നാണ് കുമ്മനത്തിന്റെ സത്യപ്രതിജ്ഞ. ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് നേതാക്കളെ അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നു. ഒരു സ്ഥാനവും മോഹിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. നിലവിലെ ഗവര്‍ണറായ നിര്‍ഭയ് ശര്‍മ്മയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ട് ദിവസം […]