കേരളത്തിലേക്ക് മടങ്ങിയെത്തുമോ എന്ന് ചോദ്യത്തിന് സ്വാമി ശരണമെന്ന് മറുപടി നല്‍കി കുമ്മനം

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതകള്‍ തള്ളിക്കളയാതെ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കേരളത്തിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് ‘സ്വാമി ശരണം’ എന്നുമാത്രം ഉത്തരം നല്‍കിയാണ് അദ്ദേഹം ചോദ്യത്തോട് പ്രതികരിച്ചത്.

കാലടി ശ്രീശങ്കര സ്‌കൂള്‍ ഓഫ് ഡാന്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തിയത്. പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ശബരിമല വിഷയത്തെക്കുറിച്ചും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. പരമ്പരാഗതമായി നാം കാത്തുസൂക്ഷിക്കുന്ന വിശ്വാസ പ്രമാണങ്ങളുണ്ടെന്നും അതിനെ മാറ്റിമറിക്കാനോ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

നിലവില്‍ മിസോറം ഗവര്‍ണറായ കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗം നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനത്ത് തുടരുന്നതിനോടാണ് കേന്ദ്ര നേതൃത്വത്തിന് താല്‍പര്യം. അതേസമയം, അണികളുടെ വികാരം ഉള്‍ക്കൊണ്ട് ആര്‍.എസ്.എസ്. നിലപാട് സ്വീകരിച്ചാല്‍ കുമ്മനം കേരളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും.

prp

Related posts

Leave a Reply

*