‘അവരെങ്കിലും നമ്മുടെ പേര് ഓര്‍മിക്കുന്നുണ്ടല്ലോ, പോസിറ്റീവ് എനര്‍ജിയാണത്’; ട്രോളുകളെക്കുറിച്ച്‌ കുമ്മനം

തിരുവനന്തപുരം: ട്രോളുകള്‍ പോസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നതെന്നും താന്‍ അതെല്ലാം അസ്വദിക്കാറുണ്ടെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.

താങ്കളെ കുറിച്ച്‌ നിരന്തരം ട്രോളുകള്‍ ഉയര്‍ന്നിരുന്നല്ലോ അതേക്കുറിച്ചുള്ള പ്രതികരണമെന്താണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രോളുകാര്‍ ഇപ്പോള്‍ ദാരിദ്ര്യത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലേക്കുള്ള തിരിച്ചുവരവ് അവര്‍ ആഘോമാക്കുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അവരാണ് തീരുമാനിക്കേണ്ടത് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

അവര്‍ എന്തുചെയ്യുന്നതും തന്നെ സംബന്ധിച്ച്‌ സന്തോഷമാണ്. അതിലൊന്നും ഒരു വിരോധവുമില്ല.ഇക്കാര്യത്തില്‍ യാതൊരു വിഷമവുമില്ല. പ്രതിഷേധവും ഇല്ല. ഞാനത് ശ്രദ്ധിക്കുന്നില്ല. അവരെങ്കിലും നമ്മുടെ പേര് ഓര്‍മിക്കുന്നുണ്ടല്ലോ. നല്ലതാണ്. ഒരു പോസിറ്റീവ് എനര്‍ജിയാണത്.

prp

Related posts

Leave a Reply

*