ജനരക്ഷാ യാത്രയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. അരലക്ഷത്തിലധികം പേര്‍ അണിനിരക്കുന്ന പദയാത്രയുടെ സമാപനത്തില്‍   പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായടക്കമുള്ള കേന്ദ്രനേതാക്കള്‍  പങ്കെടുക്കും. ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരെ നടത്തുന്ന  പദയാത്ര ശ്രീകാര്യത്ത്   കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍   ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ സംസാരിക്കും. പട്ടം മുതല്‍ പാളയം വരെ അമിത് ഷാ പ്രവര്‍ത്തകരെ തുറന്ന ജീപ്പില്‍ അഭിവാദ്യം ചെയ്യും.  പുത്തരിക്കണ്ടം മൈതാനിയിലെ കല്ലംപള്ളി രാജേഷ് നഗറിലാണ് സമാപനം. […]

ജനരക്ഷാ യാത്ര: കണ്ണൂരിലെ പര്യടനത്തിന് ഇന്ന് സമാപനം

കണ്ണൂര്‍: കണ്ണൂരില്‍  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് പാനൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വൈകിട്ട് അഞ്ചരയോടെ കൂത്തുപറമ്പ് സ്റ്റേഡിയം ഗ്രൗണ്ടില്‍ യാത്ര അവസാനിക്കും. ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍  പദയാത്രയില്‍ പങ്കാളികളാകും. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. പത്ത് കിലോമീറ്ററാണ് ഇന്നത്തെ പദയാത്ര. രാഷ്ട്രീയ അക്രമങ്ങള്‍ ഏറ്റവും അധികം നടക്കുന്ന സ്ഥലമെന്നതിനാലാണ് കണ്ണൂര്‍  ജില്ലയില്‍ തന്നെ നാലുദിവസത്തെ പര്യടനം നടത്തിയത്. ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരിലെ […]

ജനരക്ഷാ യാത്രയില്‍ അമിത് ഷാ ഇന്ന് പങ്കെടുക്കില്ല

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് എത്തില്ല. ഡല്‍ഹിയില്‍ തുടരണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പദയാത്രയില്‍ പങ്കെടുക്കാത്തതെന്നാണ് റിപ്പോര്‍ട്ട്. യാത്രയുടെ സമാപന ചടങ്ങിലും അമിത് ഷാ ഉണ്ടാവില്ല. ഇന്ന് മമ്പറത്തു നിന്നാരംഭിക്കുന്ന പദയാത്ര തലശേരിയിലാണു സമാപിക്കുന്നത്. അമിത് ഷാ ഇന്ന് പദയാത്രിയില്‍ പങ്കെടുക്കുമെന്ന്  നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത് . ജനരക്ഷാ യാത്രയുടെ ഉദ്ഘാടന ദിവസം അമിത് ഷാ എത്തിയിരുന്നു. സംസ്ഥാന […]