ജനരക്ഷാ യാത്രയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. അരലക്ഷത്തിലധികം പേര്‍ അണിനിരക്കുന്ന പദയാത്രയുടെ സമാപനത്തില്‍   പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായടക്കമുള്ള കേന്ദ്രനേതാക്കള്‍  പങ്കെടുക്കും.

ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരെ നടത്തുന്ന  പദയാത്ര ശ്രീകാര്യത്ത്   കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍   ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ സംസാരിക്കും. പട്ടം മുതല്‍ പാളയം വരെ അമിത് ഷാ പ്രവര്‍ത്തകരെ തുറന്ന ജീപ്പില്‍ അഭിവാദ്യം ചെയ്യും.  പുത്തരിക്കണ്ടം മൈതാനിയിലെ കല്ലംപള്ളി രാജേഷ് നഗറിലാണ് സമാപനം.

പട്ടത്ത് നിന്ന് യാത്ര ആരംഭിക്കുന്ന സമയത്തുതന്നെ പുത്തരിക്കണ്ടം മൈതാനിയില്‍ പൊതുസമ്മേളനം തുടങ്ങും. പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പൊതുസമ്മേളന നഗരിയില്‍ എത്തും. മറ്റ് പതിനൊന്ന് മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പദയാത്രയ്‌ക്കൊപ്പമാണ് എത്തുക. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ സംസ്ഥാന ദേശീയ നേതാക്കളെക്കൂടാതെ ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി സികെ ജാനു തുടങ്ങിയവരും പങ്കെടുക്കും.

 

 

prp

Related posts

Leave a Reply

*