ജനരക്ഷാ യാത്രയില്‍ അമിത് ഷാ ഇന്ന് പങ്കെടുക്കില്ല

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് എത്തില്ല. ഡല്‍ഹിയില്‍ തുടരണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പദയാത്രയില്‍ പങ്കെടുക്കാത്തതെന്നാണ് റിപ്പോര്‍ട്ട്. യാത്രയുടെ സമാപന ചടങ്ങിലും അമിത് ഷാ ഉണ്ടാവില്ല.

ഇന്ന് മമ്പറത്തു നിന്നാരംഭിക്കുന്ന പദയാത്ര തലശേരിയിലാണു സമാപിക്കുന്നത്. അമിത് ഷാ ഇന്ന് പദയാത്രിയില്‍ പങ്കെടുക്കുമെന്ന്  നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത് .

ജനരക്ഷാ യാത്രയുടെ ഉദ്ഘാടന ദിവസം അമിത് ഷാ എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ്  അദ്ദേഹം  ഉന്നയിച്ചത് . സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും കേരളത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെയും  രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

 

prp

Related posts

Leave a Reply

*