ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സ്കൂളിലെ തൂപ്പുജോലിക്കാരന്‍ അറസ്റ്റില്‍

  ന്യൂഡല്‍ഹി:   സ്കൂളുകളില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തുടരുന്നു. ദക്ഷിണ ഡെല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂളിലെ ശുചീകരണ മുറിയില്‍  ആറുവയസുകാരിയെ  ക്രൂരമായി പീഡിപ്പിച്ച കേസില്‍    സ്കൂളിലെ തൂപ്പുജോലിക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.  ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു   സംഭവം.

സ്കൂളിലെ ഒന്നാംക്ലാസുകാരിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി.  കൊച്ചുകുട്ടികള്‍ ശുചിമുറിയില്‍ പോകുമ്പോള്‍  സഹായത്തിനായി ഇവിടെ വനിതാ ജീവനക്കാരെ നിയോഗിച്ചിരുന്നു. എന്നാല്‍  പെണ്‍കുട്ടി ശുചിമുറിയില്‍ നിന്ന് വിളിച്ചപ്പോള്‍  അവര്‍ തിരക്കിലായതിനാല്‍ പകരം എത്തിയത് തൂപ്പുകാരനായിരുന്നു.  അയാള്‍ കുട്ടിയെ  ലൈംഗികമായി   പീഡിപ്പിക്കുകയായിരുന്നു. ഇതോടെ കുട്ടി നിലവിളിച്ചുകൊണ്ട് ക്ലാസ് മുറിയിലേക്ക് ഓടി.

വീട്ടിലെത്തിയ പെണ്‍കുട്ടി തന്നെയാണ് മാതാപിതാക്കളോട് പീഡനകാര്യം പറഞ്ഞത്. അവര്‍ ഉടന്‍തന്നെ സ്കൂളിലെത്തി പ്രിന്‍സിപ്പാലിനെ കണ്ട്  പരാതി നല്‍കുകയും പോലീസിനെ വിളിപ്പിക്കുകയുമായിരുന്നു. ഡെല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ  മുറിവുകള്‍ ഭേദപ്പെടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

മൂന്നു മാസം മുന്‍പാണ് ഇയാള്‍ ഇവിടെ ജോലിക്കെത്തിയത്.

prp

Related posts

Leave a Reply

*