ആകര്‍ഷകമായ പ്രീപെയ്ഡ് പ്ലാനുകളുമായി  വൊഡാഫോണ്‍

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ രണ്ടു പ്രീപെയ്ഡ് പ്ലാനുകളുമായി  വൊഡാഫോണ്‍ വീണ്ടും വന്നിരിക്കുകയാണ്. 177, 496 രൂപയുടെ പ്ലാനുകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത് .

177 രൂപയുടെ റീച്ചാര്‍ജില്‍ വൊഡാഫോണ്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 1 ജിബിയുടെ 4 ജി ഡാറ്റയുമാണ്‌. ഇതിന്‍റെ വാലിഡിറ്റി  28 ദിവസത്തേക്കാണ് .അതായത് 177 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് 28 ജിബിയുടെ ഡാറ്റ ലഭിക്കും. 496 രൂപയുടെ പ്ലാനില്‍  അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 84 ജി.ബി ഡാറ്റയും ലഭിക്കും. 84 ദിവസമാണ്​ പ്ലാന്‍ കാലാവധി.

ഈ ഓഫറുകള്‍ പുതിയ വൊഡാഫോണിന്‍റെ  ഉപഭോതാക്കള്‍ക്ക് മാത്രമേ ലഭ്യമാകുകയുള്ളു. മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്തു വൊഡാഫോണില്‍ എത്തുന്നവര്‍ക്കും ഈ ഓഫറുകള്‍ ബാധകമാകുന്നതാണ് .

prp

Related posts

Leave a Reply

*